Kerala

ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ

ശശി തരൂരിൻ്റെ കെ റെയിൽ നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂര്‍ എന്ന വ്യക്തിയെയും ലോകപരിചയത്തെയും അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് വ്യത്തത്തിൽ ഒതുങ്ങാത്തയാളാണ്. ശശി തരൂരിനെ നേരിൽ കണ്ട് സംസാരിക്കുമെന്നും വിമര്‍ശിക്കാനുള്ള കാരണം ചോദിച്ചറിയുമെന്നും സുധാകരൻ പറഞ്ഞു. തരൂർ അദ്ദേഹത്തിന്റെ കാഴ്ചപാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് […]

Kerala

സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാല, മുഖ്യമന്ത്രി നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെ സുധാകരൻ

പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഗവർണറെ ചോദ്യം ചെയ്ത ചരിത്രമില്ലെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പാർട്ടി ഓഫീസിൽ ജോലി നൽകുന്നത് പോലെയാണ് സർവകലാശാലകളിലെ നിയമനങ്ങൾ. സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാലയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിമർശിച്ചു. ഗവർണറുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമനത്തിന് കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്നും അദ്ദേഹം […]

Kerala

സുധാകരനെതിരായ സി.പി.എം പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെ: രമേശ് ചെന്നിത്തല

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തലപ്പത്തെത്തുന്ന ഒരാളെ ബി.ജെ.പി മുദ്രകുത്തി അപമാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇതുവഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീനലക്ഷ്യമാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനിൽ ബി.ജെ.പി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കപട തന്ത്രത്തിന്റെ […]

Kerala

‘ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം’; സുധാകരനെ ഓർമിപ്പിച്ച് കെ മുരളീധരൻ

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കെ സുധാകരന്റെ ശൈലി കൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ‘ തീരുമാനം എന്തായാലും എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടിയെ മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുക, കഴിവുള്ളവരെ രംഗത്തേക്ക് കൊണ്ടുവരിക, […]