International

അന്തർവാഹിനി ഇടപാടിന്റെ പേരിൽ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്

സുരക്ഷ കരാറുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കടുത്ത നടപടിയിലേക്ക് ഫ്രാന്‍സ്. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരെ തിരികെ വിളിച്ച് ഫ്രാൻസ്. അമേരിക്ക, ഓസ്ട്രേലിയ സ്ഥാനപതിമാരെയാണ് ഫ്രഞ്ച് പ്രസിഡന്റ് തിരികെ വിളിച്ചത്. ആണവ സാങ്കേതിക വിദ്യ ഓസ്‌ട്രേലിയയ്ക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ആണവ മുങ്ങിക്കപ്പൽ കരാറിൽ നിന്ന് ഓസ്ട്രേലിയ പിന്മാറിയതാണ് പ്രകോപനം. ഓസ്ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള പുതുതായി രൂപീകരിച്ച ഓസ്ട്രേലിയ-യുകെ-യുഎസ് സഖ്യത്തിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് തീരുമാനം. ഇന്ത്യ-പസഫിക്ക് മേഖലയില്‍ ചൈനീസ് വളര്‍ച്ച മുന്നില്‍ കണ്ടാണ് ഓസ്ട്രേലിയ-യുഎസ്-യുകെ […]