Education Kerala

‘നെറ്റ്‌വർക്ക് പരിധിക്ക് പുറത്ത്’ ഇപ്പോഴും ഓൺലൈൻ പഠന സൗകര്യം ലഭ്യമാകാതെ വിദ്യാർത്ഥികൾ

നെറ്റ്‌വർക്ക് പരിധിക്ക് പുറത്തായതോടെ ഓൺലൈൻ പഠനം ലഭ്യമാകാതെ ഒരുകൂട്ടം വിദ്യാർത്ഥികൾ. മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുരിക്കലമ്പാട് പ്രദേശത്തെ വിദ്യാർത്ഥികൾക്കാണ് ദുരവസ്ഥ. ഈ കുട്ടികള്‍ ക്ലാസുകൾ കേൾക്കാൻ ഉയരമുളള സ്ഥലങ്ങൾ തേടി പോകേണ്ട ഗതികേടിലാണ്. കൊവിഡിനെ തുടർന്ന് പഠനം ഓൺലൈനിലേക്ക് മാറിയതോടെയാണ് ഇവർ ദുരിതത്തിലായത്. നെറ്റ്‌വർക്ക് ലഭ്യമല്ലാത്തതിനാൽ ക്ലാസുകൾ കേൾക്കാൻ ഉയർന്ന സ്ഥലങ്ങളിലെ റബർത്തോട്ടങ്ങളിലും വീടിന്റെ മുകളിലും പോകണം. എന്നാൽ പോലും ക്ലാസുകളിൽ പങ്കെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 270 കുടുംബങ്ങളിലെ കുട്ടികളാണ് നെറ്റ്‌വർക്കിന്റെ പുറത്ത് നിൽക്കേണ്ടി വരുന്നത്. പ്രശ്‌നം […]

Kerala

നീറ്റ് ; വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. ക്വാറന്റീന്‍ കാലയളവില്‍ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാം. നീറ്റ് പരീക്ഷയ്ക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം. നീറ്റ് പരീക്ഷയ്ക്ക് വിദേശത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാനാകില്ല. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് […]