Education Kerala

കാലിക്കറ്റ് സർവകലാശാലയിൽ തുടർ പഠനം വഴിമുട്ടി വിദ്യാർഥികൾ

കൊവിഡ് സാഹചര്യം മൂലം പരീക്ഷയെഴുതാൻ കഴിയാതെ കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ പ്രതിസന്ധിയിൽ. പരീക്ഷയെഴുതാൻ മറ്റ് സംവിധനങ്ങൾ ഒരുക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. പല സ്ഥലങ്ങളിലും പി.ജി. ബി.എഡ് പ്രവേശന നടപടികൾ പൂർത്തിയാകാൻ ദിവസങ്ങൾ ശേഷിക്കേ സര്വകാലാശാല അധികൃതരിൽ നിന്ന് അനുകൂല നടപടികൾ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. പരീക്ഷ നടക്കാത്തതിനെ തുടർന്ന് മുന്നോട്ടുള്ള ഉപരിപഠനത്തിൽ ആശങ്കയിലാണ് വിദ്യാർഥികൾ. കൊവിഡ് ബാധിതരായ വിദ്യാർഥികൾ പി.പി.ഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിൽ ഇരുന്ന് […]

Kerala

ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്കയറിയിച്ച് വിദ്യാർഥികൾ

ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ. പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. പരീക്ഷ എഴുതേണ്ട പകുതിയോളം വിദ്യാർഥികൾ ക്വാറന്റൈനിൽ ആണെന്ന് വിദ്യാർഥികൾ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനിൽ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം. ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ സാഹചര്യം മനസിലാക്കി മാറ്റി വെക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ പരീക്ഷ മാറ്റുന്നത് പരിഗണനയിലില്ലെന്നാണ് കേരള ഹെൽത്ത് യൂണിവേഴ്സിറ്റി അറിയിച്ചത്.