റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു. സർവകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥിയായ ആനന്ദ് ശർമയാണ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശർമയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശർമ നിരന്തരമായി സീനിയർ […]
Tag: student
വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി
വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ ലഹരിയിൽ ക്ലാസ്സിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലാണ് സുപ്രിം കോടതി നടപടി. സംഭവത്തിൽ സുപ്രിംകോടതി പ്രൊഫസറിനെയും കോളജിനെയും കുറ്റവിമുക്തമാക്കി.
കോഴിക്കോട്ട് പുഴയില്‍ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു
കോഴിക്കോട് മുക്കം തൃക്കുടമണ്ണ കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിന്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ആര്‍.ഇ.സി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിധിന്‍. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട ശേഷം നിധിനും മറ്റു രണ്ടു വിദ്യാര്‍ഥികളും കൂടി ഇവിടെ കുളിക്കാന്‍ എത്തിയതായിരുന്നു.
പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; നെഞ്ചിലും മുഖത്തും ഉൾപ്പെടെ കുത്തേറ്റു
പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ 28കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റു. ഒക്ടോബർ 6ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയെ 27കാരനായ ഡാനിയൽ നോർവുഡ് ആക്രമിക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗാർഗിന് മുഖത്തും വയറ്റിലും നെഞ്ചിലും കുത്തേറ്റു. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റതോടെ അടുത്ത ഒരു വീട്ടിൽ നിന്ന് സഹായം തേടിയ ഗാർഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാർഗിൻ്റെ നില […]
സ്റ്റോപ്പില്‍ നിര്‍ത്താതെ ചീറിപ്പാഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ കുട്ടിയ്ക്ക് പരുക്ക്
കോട്ടയം പാക്കില്‍ കവലയില്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണു. അമിത വേഗതയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് കടന്നുപോകുകയായിരുന്നു. ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്ന് ബസില്‍ നിന്ന് വീണ് പരുക്കേറ്റ വിദ്യാര്‍ത്ഥി ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ സ്വകാര്യ ബസിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് ബസില്‍ മടങ്ങുകയായിരുന്ന കുട്ടി തന്റെ സ്റ്റോപ്പെത്തിയപ്പോള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഇറങ്ങാനായി നീങ്ങി നിന്ന കുട്ടി വാതിലില്ലാത്തതിനാല്‍ വണ്ടി അമിത […]
വഴക്ക് പറഞ്ഞതിലെ പക; യുപിയില്‍ പ്രിന്‍സിപ്പലിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് പ്ലസ് ടു വിദ്യാര്‍ഥി
സ്‌കൂള്‍ പ്രിന്‍സിപ്പലിന് നേരെ വെടിവച്ച് പ്ലസ് ടു വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ സീതപൂരിലാണ് സംഭവം നടന്നത്. അധ്യാപകന് നേരെ വിദ്യാര്‍ഥി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അധ്യാപകന്റെ നില ഗുരുതരമായി തുടരുകയാണ്. ആദര്‍ശ് രാംസ്വരൂപ് വിദ്യാലയത്തിലെ പ്രിന്‍സിപ്പലായ രാം വെര്‍മയ്ക്കാണ് വെടിയേറ്റത്. ഇന്നലെ വിദ്യാര്‍ഥി മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം വിദ്യാര്‍ഥി സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടെന്നാണ് എഎസ്പി സൗത്ത് എന്‍പി സിംഗ് പറയുന്നത്. വിദ്യാര്‍ഥി ഉപയോഗിച്ചത് […]
ന്യൂയോർക്കിൽ സ്കൂളിന് സമീപം വെടിവെപ്പ്; ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടു
ന്യൂയോർക്കിലെ ബ്രോങ്ക്‌സ് സ്‌കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു കൗമാരക്കാരി കൊല്ലപ്പെടുകയും രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 16 വയസ്സുള്ള പെൺകുട്ടിയാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിന് പരുക്കേറ്റ് മറ്റൊരു പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് നിതംബത്തിൽ വെടിയേറ്റതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.