ഡല്‍ഹി ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. (Student suicide at IIT Delhi) ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. വിദ്യാര്‍ത്ഥിയുടെ മരണം […]
Tag: student suicide
എടപ്പാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിചിരുന്നത്.
കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ ഏജൻസികൾ ഇടപെടണം; മനുഷ്യാവകാശ കമ്മീഷൻ
കൽപ്പറ്റ പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 20 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഏജൻസികളുടെ ഗൗരവമായ ഇടപെടലുകൾ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പെൺകുട്ടികൾ ജീവനൊടുക്കിയതിനു പിന്നിൽ പൊതുവായ കാരണങ്ങൾ പ്രാഥമികമായി കണ്ടെത്താനായില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജീവനൊടുക്കിയ പെൺകുട്ടിയുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്. സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് […]
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോപ്പിയടി നടന്നോ എന്നറിയാന്‍ കയ്യക്ഷര പരിശോധന നടത്തും
കോട്ടയത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോപ്പിയടി നടന്നോ എന്നറിയാന്‍ കയ്യക്ഷര പരിശോധന നടത്തും. അന്വേഷണ സംഘം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. കോളേജിന് വീഴ്ചയെന്ന മൊഴിയുലറച്ച് നില്‍ക്കുകയാണ് മരിച്ച അഞ്ജു ഷാജിയുടെ ബന്ധുക്കള്‍. കോട്ടയം പൊടിമറ്റം സ്വദേശിനിയായിരുന്നു മരിച്ച അഞ്ജു ഷാജി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളേജിലെ ബിരുദവിദ്യാർത്ഥി. പഠിക്കുന്നത് പാരലൽ കോളേജ് ആയതിനാലാണ് അഞ്ജു പരീക്ഷയെഴുതാൻ പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിലെത്തിയത്. അഞ്ജു കോപ്പിയടിച്ചെന്ന ആരോപണം തെളിയിക്കാൻ കോളേജ് അധികൃതരും അവളുടെ നിരപരാധിത്വം തെളിയിക്കാൻ […]
കോട്ടയത്ത് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കോളേജിന് വീഴ്ച പറ്റിയെന്ന് സര്‍വ്വകലാശാല
ഒരു മണിക്കൂര്‍ കുട്ടിയെ പരീക്ഷ ഹാളില്‍ ഇരുത്തിയത് മാനസിക സംഘര്‍ഷത്തിന് കാരണമായി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. കോട്ടയം ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല അന്വേഷണ സമിതി. ഒരു മണിക്കൂര്‍ കുട്ടിയെ പരീക്ഷ ഹാളില്‍ ഇരുത്തിയത് മാനസിക സംഘര്‍ഷത്തിന് കാരണമായി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിലെ പരീക്ഷക്കിടെ അഞ്ജു പി.ഷാജി കോപ്പിയടിച്ചെന്ന് പറഞ്ഞ് പരീക്ഷ എഴുതുന്നത് അധ്യാപകര്‍ തടഞ്ഞിരുന്നു. എന്നാല്‍ തുടര്‍ നടപടി സ്വീകരിക്കാതെ […]
കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍
കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു. അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഹാള്‍ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക […]
കോട്ടയത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസ്
കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം അഞ്ജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നു എന്നുമാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ ആരോപണം. എന്നാല്‍ പഠനത്തില്‍ മികവ് […]
കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷക്കിടെ ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്. പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാർഥിനിയായ അഞ്ജു ഷാജിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ […]
ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും: സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ലീഗ്
ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു. അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല. ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. […]