National

പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ തല്ലിക്കൊന്നതായി ആരോപണം

അധ്യാപകരുടെ ക്രൂര മർദനത്തിൽ 15 കാരന് ദാരുണാന്ത്യം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മധുബനിലുള്ള സ്വകാര്യ സ്‌കൂളിൽ ശനിയാഴ്ചയാണ് സംഭവം. ബജ്രംഗി കുമാർ എന്ന 15 കാരനാണ് മരിച്ചത്. അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാൻ മധുബൻ പ്രദേശത്തെ ഒരു കടയിൽ പോയതായിരുന്നു ബജ്രംഗി. ശേഷം 11:30 ഓടെ […]

Kerala

പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചെന്ന് മാതാവ്

തിരുവനന്തപുരം പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇര്‍ഫാന് മയക്കുമരുന്ന് നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇര്‍ഫാനെ ഇന്നലൊണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ മൊഴി. മകന്റെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഡോസാണെന്ന് സംശയിക്കുന്നതായി പൊലീസും പറയുന്നു. പെരുമാതുറ സ്വദേശികളായ സുല്‍ഫിക്കര്‍- റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി.ഏഴുമണിയോടെ മറ്റൊരാളെ ഇര്‍ഫാനെ […]

National

വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ പന്തയം; അമിത അളവിൽ ഗുളിക കഴിച്ച 13 കാരി മരിച്ചു

പന്തയം വച്ച് വിറ്റാമിൻ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികളിൽ ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഊട്ടിയിലെ കണ്ടലിലുള്ള ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈബ ഫാത്തിമ (13) ആണ് മരിച്ചത്. മറ്റൊരു പെൺകുട്ടി കൂടി ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ അഞ്ച് സഹപാഠികളും സൈബയും ചേർന്ന് 20 മുതൽ 30 വിറ്റാമിൻ ഗുളികകൾവരെ കഴിച്ചിരുന്നു. പന്തയം വച്ച് അമിതമായി ഗുളികകൾ കഴിച്ച കുട്ടികൾ സ്‌കൂൾ വളപ്പിൽ തളർന്നു വീഴുകയുമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. […]

Kerala

ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി

ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു .അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി. ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ അപ്രീതക്ഷിതമായി […]

Kerala

ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു

ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പെരുവള്ളൂരില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടെ മത്സരം കാണാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. നജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

World

വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

യുഎസ് സംസ്ഥാനമായ വിർജീനിയയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി പൊലീസ് അറിയിച്ചു. ക്രിസ്റ്റഫർ ഡാർനെൽ ജോൺസ് എന്ന വിദ്യാർത്ഥിയാണ് സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രതിക്കായി വിവിധ ഏജൻസികൾ തെരച്ചിൽ ആരംഭിച്ചു. അക്രമിയെ കണ്ടെത്തും വരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ തേടാനും സർവകലാശാല നിർദ്ദേശം നൽകി. സായുധനും അപകടകാരിയും എന്ന് കരുതപ്പെടുന്ന ഒരാളെ പൊലീസ് തിരയുന്നതിനാൽ ഷാർലറ്റ്‌സ്‌വില്ലിലെ വിർജീനിയ സർവകലാശാലയുടെ പ്രധാന കാമ്പസ് അടച്ചിരിക്കുകയാണെന്ന് യു‌വി‌എ […]