ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ നിൽപ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും. (government doctors strike today) രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടർമാരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണെന്ന് കെജിഎംഒഎ ആരോപിച്ചു. അവഗണന തുടർന്നാൽ നവംബർ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. ശമ്പളവും […]
Tag: strike
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം; സമരം കടുപ്പിച്ച് സർക്കാർ ഡോക്ടർമാർ
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്. ഇന്ന് മുതൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം. സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം നാലു മുതലാണ് കെ.ജി.എം.ഒ.എ നിസഹകരണ സമരം തുടങ്ങിയത്.
ആളൂർ പീഡനം; പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നു, സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി
ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് അനശ്ചിതകാല സമരത്തിനൊരുങ്ങി ഒളിമ്പ്യൻ മയൂഖ ജോണി. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരമിരിക്കുമെന്ന് മയൂഖ ജോണി ട്വന്റി ഫോറിനോട് പറഞ്ഞു. പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് മയൂഖ ജോണി വ്യക്തമാക്കി. പ്രതി ജോൺസനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്ന് മയൂഖ ജോണി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണാൻ ശ്രമിക്കുമെന്നും മയൂഖ ജോണി പറഞ്ഞു. പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം […]
വ്യാപാരി പ്രതിഷേധം; ചൊവ്വാഴ്ച മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും
വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ചൊവ്വാഴ്ച സംസ്ഥാനത്തെ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. നിരവധി തവണ ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമുണ്ടാവുന്നില്ല. ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ടി.പി.ആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന നിലപാട് വ്യാപാരികള്‍ നേരത്തെ തന്നെ […]
തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ; സമരം പുതിയ ഘട്ടത്തിലേക്ക്
തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരം പുതിയ ഘട്ടത്തിലേക്ക്.എല്ലാ ജില്ലകളിലും സർക്കാറിനെതിരെ പ്രചാരണം നടത്തും. ഇളയ കുട്ടി മരിച്ച മാർച്ച് നാലിന് നൂറുപേർ എറണാകുളത്ത് തലമുണ്ഡനം ചെയ്യും. നീതിക്കായി പല തരത്തിലുള്ള സമരങ്ങളും നടത്തിയതാണ്. അവസാനമാണ് ഇത്രയും കാലം ശരീരത്തിന്‍റെ ഭാഗമായിരുന്ന മുടി മുറിച്ചുകളഞ്ഞ് പ്രതിഷേധിക്കാം എന്ന് തീരുമാനിച്ചത്. പെൺകുട്ടികൾ അവസാനമായി ധരിച്ച വസ്ത്രങ്ങളും കാലിലണിഞ്ഞ പാദസരങ്ങളും ചെരിപ്പും നെഞ്ചോട് ചേർത്തുകൊണ്ട് ആ അമ്മ തന്‍റെ മുടി മുറിക്കാൻ ഇരുന്നു. കണ്ണീരണിഞ്ഞ് ആ അമ്മ പറഞ്ഞത് […]
മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വാഹന പണിമുടക്ക്
ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച മോട്ടോര്‍ വാഹന പണിമുടക്ക്. ബസ്, ഓട്ടോ, ടാക്സി എന്നീ വാഹനങ്ങൾ പണിമുടക്കും. സംസ്ഥാന വ്യാപകമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോർ വ്യവസായ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വനം ചെയ്തത്.
ശമ്പള പരിഷ്കരണം നടപ്പാക്കിയില്ല; സർക്കാർ എയ്ഡഡ് കോളജ് അധ്യാപകർ സമരത്തിലേക്ക്
ശമ്പള പരിഷ്കരണം നടപ്പാക്കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങളുയർത്തി സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് കോളജ് അധ്യാപകർ സമരത്തിലേക്ക്. 2016 ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണമാണ് വൈകുന്നത്. പിജി വെയിറ്റേജ് എടുത്തുകളഞ്ഞത്, ഗവേഷണ ആനുകൂല്യം ഒഴിവാക്കിയത് എന്നിവയും അധ്യാപകർ ഉന്നയിക്കുന്നു. പത്ത് വർഷത്തിലൊരിക്കലാണ് യുജിസി കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കുന്നത്. 2006 ന് ശേഷം 2016 ലാണ് ശമ്പളം പരിഷ്കരിച്ചത്. എന്നാല്‍ എട്ടോളം ഉത്തരവുകള്‍ പുറത്തിറക്കിയല്ലാതെ ഇതുവരെ ശമ്പളം പരിഷ്കരണം നടപ്പാക്കിയില്ല. പിജി വെയിറ്റേജ് ഒഴിക്കായതിലുടെയും ഏകധ്യാപക ഡിപാർട്ട്മെന്‍റിലും 16 മണിക്കൂർ കർശനമാക്കിയതിലൂടെയും […]