Kerala

ചൊവ്വാഴ്ച മുതൽ ബസ് ഉടമകൾ സമരത്തിലേക്ക്

സ്വകാര്യ ബസ് ഉടമകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാർത്ഥികളുടെ ബസ് ചാർജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ( private bus strike kerala dec 21 ) സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കണമെന്നും കിലോ മീറ്ററിന് […]

Kerala

ശമ്പളം കിട്ടിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്, നാളെ ചീഫ് ഓഫിസിൽ പ്രതിഷേധം

ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു. മാത്രമല്ല തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചു. നാളെ മുതൽ ചീഫ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരമിരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. ഇതിനിടെ കെ എസ് […]

Kerala

ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കുന്നു

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസർമാരും ആണ് ഇന്ന് പണിമുടക്കുന്നത്. 2021 ബാങ്കിംഗ് നിയമഭേദഗതി ബില്ലിൽ പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി ഉടമസ്ഥതയും നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കുവാനുള്ള വ്യവസ്ഥകളാണുള്ളത് എന്നും ബില്ല് പിൻവലിക്കണമെന്നുമാണ് യൂണിയനുകളുടെ ആവശ്യം.

Kerala

സമരം തുടരുന്ന കായികതാരങ്ങളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് സമരം നടത്തുന്ന കായികതാരങ്ങളുമായി മന്ത്രി വി.അബ്ദുറഹ്മാന്‍ ഇന്ന് ചർച്ച നടത്തും. ഈ മാസം ഒന്നിന് ആരംഭിച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു. 580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രി പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ചർച്ചയിൽ അനുകൂലമായ സമീപനമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കായിക താരങ്ങളുടെ […]

Kerala

സമരം ഭാഗികമായി പിൻവലിച്ച് പിജി ഡോക്ടർമാർ; ഇനി പിന്തുണയ്ക്കില്ലെന്ന് ഹൗസ് സർജൻസ്

പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് തീരുമാനമെന്ന് കെ.എം.പി.ജി.എ അറിയിച്ചു. അതേസമയം ഒ.പി വാർഡ് ബഹിഷ്കരണം തുടരാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഇതേ തുടർന്നാണ് അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരം പിൻവലിക്കുന്നതെന്നും കെഎംപിജിഎ പറഞ്ഞു. എന്നാൽ ആവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നത് വരെ സമരം തുടരും. മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുമയി ഇന്ന് വീണ്ടും […]

Kerala

പിജി ഡോക്ടേഴ്‌സ് സമരം 15-ാം ദിവസത്തിലേക്ക്; ആരോഗ്യ മന്ത്രിയുമായി ഇന്ന് ചർച്ചയ്ക്ക് സാധ്യത

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടേഴ്‌സ് നടത്തുന്ന സമരം ഇന്ന് 15 ആം ദിവസത്തിലേക്ക്. ആരോഗ്യ മന്ത്രിയുമായി ഇന്ന് പി ജി ഡോക്ടേഴ്‌സിന്റെ ചർച്ചയ്ക്ക് സാധ്യത. ( pg doctors strike enters 15th day ) മന്ത്രിയുടെ ഓഫിസിന്റെ അറിയിപ്പിന് കാത്തിരിക്കുന്നതായി പിജി ഡോക്ടേഴ്‌സ്. അനൗദ്യോഗിക രഹസ്യ ചർച്ചയ്ക്ക് സമ്മർദം ചെലുത്തുന്നതായി പി ജി ഡോക്ടേഴ്‌സിന്റെ ആരോപണം.വേണ്ടത് ഔദ്യോഗിക ചർച്ചയെന്നും ആവശ്യം. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരെ നിയമിച്ച് സർക്കാർ വാക്ക് പാലിച്ചുവെന്ന് ആരോഗ്യ മന്ത്രി.ജനങ്ങളെ […]

Kerala

സർക്കാർ ഉത്തരവിൽ വ്യക്തതയില്ല; സമരം തുടരുമെന്ന് ഡോക്ടർമാർ

പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ അറിയിച്ചു. ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജൂനിയർ റസിഡന്റുമാരുടെ നിയമനത്തിൽ വ്യക്തത വരുത്തണമെന്നും പിജി ഡോക്ടർമാർ ആവശ്യപ്പെട്ടു. പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ അറിയിച്ചു. ചർച്ചയ്ക്ക് തയ്യാറല്ലെങ്കിൽ അടിയന്തര സേവനം നിർത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ജൂനിയർ […]

Kerala

സമരം പിൻവലിച്ച് പിജി ഡോക്ഡേഴ്സ്; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ മെഡിക്കൽ പിജി ഡോക്ഡേഴ്സിന്റെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായി പിജി ഡോക്ഡേഴ്സ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നോൺ അക്കാദമിക്ക് ജൂനിയർ റെസിഡന്റ്‌സ് ഡോക്ഡേഴ്സിനെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ നിയമനം നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പി ജി ഡോക്ഡേഴ്സ് അറിയിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. പി.ജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Health Kerala

കെജിഎംഒഎയുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍; രോഗീപരിചരണം മുടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് […]

Kerala

കെഎസ്ആർടിസി സംഘനകളുടെ പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും

കെഎസ്ആർടിസി സംഘനകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കിൽ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണം. ഇന്ന് അർധരാത്രി മുതൽ ശനിയാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകൾ ഇന്ന് അർധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിൻറെ എംപ്ലോയീസ് സംഘവും ഇന്ന് അർധരാത്രി മുതൽ 24 […]