വഴിയോര കച്ചവടങ്ങളും നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. പിഡബ്ല്യുഡി റോഡുകള്‍ക്ക് അരികത്തുള്ള കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കാന്‍ ഉത്തരവ് ഇറക്കി. ചീഫ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇതോടെ വഴിയോര കച്ചവടം നടത്തുന്നവര്‍ വലിയ ആശങ്കയിലാണ്. റോഡുകളുടെ ഇരുവശങ്ങളും കയ്യേറി കച്ചവടം നടത്തുന്നത് റോഡ് വികസനത്തിനും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. വഴിയോര കച്ചവടങ്ങളും കയ്യേറ്റങ്ങളും പൂര്‍ണ്ണമായി ഒഴിപ്പിക്കാനാണ് ചീഫ് എഞ്ചിനിയര്‍ ഇറക്കിയ […]