തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാമ്പള്ളി സ്വദേശി ജൂലിയെ ഇന്ന് രാവിലെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ […]
Tag: Stray dog
പത്തനംതിട്ടയില്‍ അമ്മയോടൊപ്പം ബസ് കാത്തുനിന്ന കുട്ടിക്കുനേരെ തെരുവുനായ ആക്രമണം
പത്തനംതിട്ട വടശേരിക്കര അരീക്കകാവില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന് ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കയ്യിലും തോള്‍ ഭാഗത്തുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൊച്ചിയിൽ പ്രഭാതസവാരിക്കിറങ്ങിയ 12 പേരെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു; പരുക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിൽ
കൊച്ചിയിൽ രാവിലെ 12 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്ക് ഇറങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഒരേ നായ ആണ് പരിസരത്ത് അക്രമം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ […]
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിൻറെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃതപ്രായനായി കിടക്കുന്ന നിലയിലാണ്. വായിൽ നിന്ന് നുരയും മറ്റും വരുന്ന നിലയിലാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയുടെ പരിസരത്താണ് തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് വിഷം കൊടുത്ത് […]
‘അക്രമകാരികളായ തെരുവുനായകളെ കൊല്ലണം’; അനുമതി കേരളം സുപ്രിംകോടതിയില്‍
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ […]
തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം
തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേര്‍ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍പ്പറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം. മുന്‍പ് കുടുംബശ്രീയില്‍ […]
തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ
തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്‌സിൻ നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലായിരുന്നു വാക്‌സിനേഷൻ ഡ്രൈവ്. തെരുവ് നായ്കൾ അധികമുള്ളഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ 75 നായ്കൾക്ക് വാക്‌സിൻ നൽകി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി […]
കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്
കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്. എല്ലാ വളർത്തു നായകൾക്കും ഈമാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. ഇന്ന് മുതൽ അടുത്ത മാസം ഇരുപത് വരെ വാക്‌സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കും. എറണാകുളം ജില്ലയിൽ പതിനാല് ഹോട്ട് സ്‌പോട്ടുകളാണ് മൃഗ സംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായ കടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട് സ്‌പോട്ടായി […]
തെരുവുനായ ശല്യം നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ
തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് എന്ന ആശയം നടപ്പാക്കുന്നത്. (stray dog private kennels) വന്ധ്യംകരണ പദ്ധതി നടപ്പാക്കുമ്പോഴും പൊതുനിരത്തുകളിൽ തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടർന്ന് […]
എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ സമീറിനെതിരെ കേസ്
കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ( case against sameer air gun madrasa ) എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ […]