Kerala

നടിയെ ആക്രമിച്ച കേസ്; പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പൊലീസ് നീക്കം. ( pulsar suni mother statement ) മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോൾ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. പ്രതി ദിലീപ് […]

Kerala

”കക്ഷിരാഷ്ട്രീയം പറയുമെന്നല്ല പറഞ്ഞത്, പൊതുവിഷയത്തില്‍ അഭിപ്രായം പറയും”- എം.ബി രാജേഷ്

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പോലെ സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്നല്ല താന്‍ പറഞ്ഞതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. കക്ഷി രാഷ്ട്രീയമല്ല മറിച്ച് അതിനപ്പുറം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പൊതുവായ വിഷയത്തില്‍ അഭിപ്രായം പറയുമെന്നാണ് താന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിതിനെരെയാണ് സ്പീക്കറുടെ മറുപടി പ്രസംഗം. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക് വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ […]

Kerala

മന്‍സൂര്‍ വധക്കേസ്; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പർജൻ കുമാർ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇന്നലെ മൻസൂറിന്‍റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്‍റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും. രതീഷിന്‍റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് […]