Kerala

കണ്ണൂർ ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു; കൈക്കും കാലിനും ഗുരുതര പരുക്ക്

കണ്ണൂർ ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു. കൂളിബസാർ സ്വദേശി അശ്വന്തിനാണ് ഇടയിൽപീടികയിൽ വച്ച് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരുക്കേറ്റിട്ടുണ്ട്. യുവാവിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Kerala

അയൽവാസിയുടെ ആക്രമണം; വയനാട്ടിൽ അമ്മയ്ക്കും മകനും വെട്ടേറ്റു

വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

India World

പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം; നെഞ്ചിലും മുഖത്തും ഉൾപ്പെടെ കുത്തേറ്റു

പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ 28കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റു. ഒക്ടോബർ 6ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയെ 27കാരനായ ഡാനിയൽ നോർവുഡ് ആക്രമിക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗാർഗിന് മുഖത്തും വയറ്റിലും നെഞ്ചിലും കുത്തേറ്റു. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റതോടെ അടുത്ത ഒരു വീട്ടിൽ നിന്ന് സഹായം തേടിയ ഗാർഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാർഗിൻ്റെ നില […]

UK

ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു; കുത്തിയത് ഇന്ത്യൻ വിദ്യാർത്ഥി

ലണ്ടണിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സോന ബൈജുവെന്ന 23 കാരിക്കാണ് കുത്തേറ്റത്. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയാണ് സോനയെ കത്തിയെടുത്ത് കുത്തിയത്. പ്രതി ശ്രീരാം അംബാർലയെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടണിലെ ഹൈദരാബാദ് ബിരിയാണി റെസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം. റെസ്‌റ്റോറന്റിൽ സോന പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. ശ്രീരാമിന് ഭക്ഷണം വിളമ്പുന്നതിനിടെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. പരുക്കേറ്റ സോനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ശ്രീരാമിനെ പൊലീസ് അറസ്റ്റ് ചെയ്ത് തേംസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ […]