Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റി

കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചന. മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്തുന്നതില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിനാലാണ് പരീക്ഷ മാറ്റിയതെന്നാണ് സൂചന. മേയ് 26 മുതല്‍ 30 വരെ നടത്താനിരുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റിവെച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചന. മാനദണ്ഡങ്ങള്‍ മറികടന്ന് പരീക്ഷ നടത്തുന്നതില്‍ കേന്ദ്രം കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് സൂചന. സര്‍വ്വകലാശാല പരീക്ഷകളും മാറ്റി […]

Education Kerala

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ സമയത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 13 ലക്ഷം വിദ്യാർഥികളുടെ ജീവൻ കൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നും അധ്യാപകര്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കോവിഡ് കാലത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.