Kerala

കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം; പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍

മാധ്യമപ്രവർത്തകന്‍ കെഎം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരയിൽ ഓടിച്ച വാഹനമിടിച്ചാണ് കെഎം ബഷീർ കൊല്ലപ്പെട്ടത്. കേസിൽ  കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊലക്കേസ് പ്രതിയായ ശ്രീറാം ഇപ്പോഴും സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും പ്രിയപ്പെട്ടവനാകുമായിരുന്നു കെഎം ബഷീർ. കെ.എം.ബിയുടെ അകാല വിയോഗത്തിൻ്റെ ഞെട്ടലിൽ നിന്ന്, രണ്ടാണ്ട് പിന്നിടുമ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും മോചിതരല്ല. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു […]

Kerala

തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച കേരളത്തില്‍ നിന്നുള്ള രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാൻ പാടില്ലെന്ന ചട്ടം മറികടന്നായിരുന്നു ഇത്​. സിറാജ് ദിനപത്രം മാനേജ്മെൻറ്​ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. ഇതിനു​ […]

Kerala

കെ.എം. ബഷീറിന്‍റെ മരണം; അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്രീറാം വെങ്കിട്ടരാമന് നല്‍കാമെന്ന് കോടതി

2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ മ്യൂസിയത്തിനു മുന്നിലെ റോഡിൽ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.