Kerala

ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം

ആർ.എസ്.എസ് സഹയാത്രികനായ ശ്രീ എമ്മിന് നാല് ഏക്കര്‍ ഭൂമി നല്‍കിയത് ചോദ്യം ചെയ്ത് പ്രതിപക്ഷം. ഭൂമി നൽകിയത് സിപിഎം-ആർ.എസ്.എസ് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഈ ബന്ധത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതോടെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൂടി സിപിഎമ്മിനെ വെട്ടിലാക്കാന്‍ ഭൂമിദാനം ആയുധമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന് കൂടി വ്യക്തമായി. ശ്രീ എമ്മിന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ നാല് ഏക്കര്‍ ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മന്ത്രിസഭാ യോഗത്തില്‍. […]

Kerala

സിപിഎം – ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ശ്രീ എം

കണ്ണൂരില്‍ സിപിഎം. – ആര്‍എസ്എസ് സംഘര്‍ഷം തീര്‍ക്കുന്നതിന് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് സംഘ്പരിവാർ സഹയാത്രികനായ ശ്രീ എം. തിരുവനന്തപുരത്തും കണ്ണൂരും തന്‍റെ മധ്യസ്ഥതയിൽ ചർച്ച നടന്നുവെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്. ശ്രീ എം മധ്യസ്ഥനായി സിപിഎമ്മും ആർഎസ്എസും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. ഭാരതയാത്ര നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിലെ സംഘര്‍ഷത്തെക്കുറിച്ച് ചിന്തിച്ചത്. അന്ന് പി. ജയരാജനായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി. അദ്ദേഹം സമാധാന നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. […]

Kerala

ആര്‍.എസ്.എസ് സഹയാത്രികന് യോഗാ സെന്‍റര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി

ആര്‍.എസ്.എസ് സഹയാത്രികനും ആത്മീയ ഗുരുവുമായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ നാലേക്കര്‍ ഭൂമി നൽകി സര്‍ക്കാര്‍. യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാനാണ് ഹൗസിങ്​ ബോര്‍ഡിന്‍റെ കൈവശമുള്ള തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലെ​ ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിബന്ധനകളോടെ സ്ഥലം 10 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ബുധനാഴ്ച്ച(24-02-2021) ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭൂമി കൈമാറ്റം അംഗീകരിച്ചത്. യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം […]