Kerala

മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

മോന്‍സണ്‍ മാവുങ്കലിന് ശ്രീവത്സം ഗ്രൂപ്പ് ഉടമ കൈമാറിയ പണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മോന്‍സണിന്റെ അക്കൗണ്ടില്‍ രണ്ട് തവണയായി രാജേന്ദ്രന്‍ പിള്ള നിക്ഷേപിച്ചത് ഒരു കോടി രൂപയാണ്. മേക്കപ്പ്മാന്‍ ജോഷി, ഡ്രൈവര്‍ അജി എന്നിവരുടെ അക്കൗണ്ടിലും ശ്രീവത്സം ഗ്രൂപ്പ് പണമിട്ടു. മോന്‍സണിന് ശ്രീവത്സം ഗ്രൂപ്പ് ആകെ നല്‍കിയത് 6 കോടി 27 ലക്ഷം രൂപയാണ്. അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. […]