പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ ആകെ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ പത്തിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം […]
Tag: sreenivasan rss
ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുപയോഗിച്ച മറ്റൊരു ബൈക്ക് കൂടി കണ്ടെത്തി
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളുപയോഗിച്ച മറ്റൊരു വാഹനംകൂടി കണ്ടെത്തി. പ്രതികളിലൊരാളായ കാവില്‍പാട് സ്വദേശി ഫിറോസ് ഉപയോഗിച്ച ബൈക്കാണ് പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയില്‍ നിന്ന് കണ്ടെത്തിയത്. ഭാരതപ്പുഴയോരത്ത് പുല്‍ക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്കില്‍ രക്തക്കറയും കണ്ടെത്തി. പ്രതി ഫിറോസുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയാണ് ബൈക്ക് കണ്ടെത്തിയത്. ഫിറോസിന്റെ വീടിനു നേരെ ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സംഘമാളുകള്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അതിനിടെ കഴിഞ്ഞയാഴ്ച കേസിലെ കൊലപാതകത്തിന്റെ മുഖ്യ […]
ശ്രീനിവാസന്റെ കൊലപാതകം : ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പാലക്കാട് മേലാമുറിയിലെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളുടെ അറസ്റ്റ് അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം പത്തോളം പേർ ഇനിയും പിടിയിലാകാനുണ്ട്. ഗൂഡാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്ഫാഖ് എന്നിവരാണ് ഇന്നലെ പൊലീസ് പിടിയിലായത്.പൊലീസ് വിശദമായി ചോദ്യം ചെയ്ത ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടായേക്കും. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും ഇന്നലെ തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു.ബിലാൽ,റിസ്വാൻ,സഹദ്,റിയാസുദ്ദീൻ […]
ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെത്തിയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കൃത്യത്തിനെത്തുമ്പോള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ […]