Kerala

ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്

മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ശ്രീലേഖയുടെ വിവാദ യൂട്യൂബ് വിഡിയോ പൊലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പൊലീസ് വിലയിരുത്തി. സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പൾസർ സുനി ലൈംഗീക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര […]

Kerala

‘കക്കാന്‍ പഠിക്കുന്നവര്‍ക്കറിയാം ഞേളാനും’; ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച് ഇ.പി ജയരാജന്‍

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സാധാരണ പൗരന്മാരെ പോലെ മാത്രമാണ്. ഗൂഡാലോചനയുണ്ടോ എന്നൊന്നും തനിക്കറിയില്ല. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബൈജു കൊട്ടാരക്കര കൊളംബോയില്‍ നിന്ന് തത്സമയം ‘സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാവരും സാധാരണ പൗരന്മാരെ പോലെ മാത്രമാണ്. കളക്ടറും, ചീഫ് സെക്രട്ടറിയും, ഡിജിപിയും […]

Kerala

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലുകള്‍; ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം തുടങ്ങി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി സുരേഷിനെ പ്രാഥമിക അന്വേഷണത്തിനായി ചുമതലപ്പെടുത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമേ കേസെടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് ആര്‍.ശ്രീലേഖയ്‌ക്കെതിരെ പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിക്കുന്നു. […]

Kerala

ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലുകള്‍; ആര്‍.ശ്രീലേഖയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങളില്‍ പുതിയ കാര്യങ്ങളില്‍ ഇല്ലെന്ന വിലയിരുത്തലില്‍ പ്രതിഭാഗം. വെളിപ്പെടുത്തലുകളില്‍ പുതിയ ഹര്‍ജി നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. പള്‍സര്‍ സുനിയുടെ മുന്‍കാല ചെയ്തികള്‍ വിചാരണാ ഘട്ടത്തില്‍ കോടതി രേഖപ്പെടുത്തിയതാണെന്നും പ്രതിഭാഗം നിലപാട് വ്യക്തമാക്കി. ആര്‍ ശ്രീലേഖ പറഞ്ഞത് പുതിയ കാര്യങ്ങളെല്ലെന്ന് പറയുമ്പോള്‍ തന്നെ പൂര്‍ണമായും വെളിപ്പെടുത്തലുകള്‍ പ്രതിഭാഗം തള്ളുന്നുമില്ല. പൊലീസ് ഗൂഢാലോചനയെന്നത് പുതിയ കാര്യമാണെന്ന് പ്രതിഭാഗം പറയുന്നു. പൊലീസുകാര്‍ക്കെതിരെ വിഡിയോ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണമില്ലാത്തതും […]

Kerala

ആര്‍.ശ്രീലേഖയുടെ ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്; ഗൂഢാലോചന പരിശോധിക്കും

നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടോയെന്നും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കോടതിയലക്ഷ്യമായതിനാല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ശ്രീലേഖയും ദിലീപും തമ്മിലുള്ള ബന്ധവും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ദിലീപിനെ രക്ഷിയ്ക്കാനുള്ള നീക്കമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ വിവരങ്ങള്‍ ശേഖരിയ്ക്കാന്‍ ആര്‍ ശ്രീലേഖയുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് […]

Kerala

ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ല; മുന്‍ ഡിജിപി ടി. അസഫലി

ദിലീപിന് അനുകൂലമായ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകളില്‍ നിയമസാധുത ഇല്ലെന്ന് മുന്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ടി. അസഫലി. ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കോടതിയലക്ഷ്യമാണ്. പ്രതിയെ കുറ്റവിമുക്തനാക്കുന്ന തരത്തിലുള്ള വിധി പറയലാണ് ശ്രീലേഖ നടത്തിയിരിക്കുന്നത് എന്നും ടി. അസഫലി പറഞ്ഞു. കേരള പൊലീസിന്റെ ഉന്നത തലപ്പത്തിരുന്ന ഒരുദ്യോഗസ്ഥയായിരുന്നു അവര്‍. അങ്ങനെയുള്ള ശ്രീലേഖയുടെ കയ്യില്‍ ഇത്രയും വിവരങ്ങള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഇത്രകാലം മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ടി.അസഫലി പറഞ്ഞു. അതേസമയം ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന മൂത്തുള്ള ഭ്രാന്തെന്ന് […]