വായിലെ ക്യാൻസർ നിർണയത്തിന് ഓറൽസ്‌കാൻ ഉപകരണം വികസിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജി. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന്റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ മേക്ക് ഇൻ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായി തദ്ദേശീയമായാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഉപകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ ശൈലജ നാളെ ഉദ്ഘാടനം ചെയ്യും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനൊപ്പം ബിസിനസ് ഇൻക്യുബേറ്ററായ ടൈമെഡിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പ് കമ്പനി, സാസ്‌കാൻ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. […]