അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. തോല്‍വി മുന്നില്‍ കണ്ട് ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം […]
Tag: sports
വനിതാ ഹോക്കി ലോക റാങ്കിംഗ്; ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ
ഹോക്കി ലോക റാങ്കിംഗിൽ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ വനിതകൾ. 2368.83 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടിനെ മറികടന്നു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിലും നടത്തിയ തകർപ്പൻ പ്രകടനമാണ് തുണയായത്. ഏഷ്യൻ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കോണ്ടിനെന്റൽ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിൻ്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു ആറാം സ്ഥാനത്തേക്കുള്ള […]
ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്
ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു കൈവിരലുകള്‍ക്ക് ഏറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരം നഷ്ടമാവുക. ശ്രീലങ്കയ്‌ക്കെതിരയുള്ള മത്സരത്തിലായിരുന്നു പരുക്കേറ്റത്. എക്‌സറേയില്‍ വിരലുകള്‍ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. 11ന് ഓസ്‌ട്രേലിയക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. ‘ ഷാക്കിബിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിന് ഏറു കൊണ്ട് പരിക്കേറ്റു. ടേപ്പിന്റെയും വേദന സംഹാരിയുടെയും സഹായത്തിലാണ് അദ്ദേഹം ബാറ്റിംഗ് തുടര്‍ന്നത്..എക്‌സറേയില്‍ അദ്ദേഹത്തിന്റെ വിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. നാല് ആഴ്ചയോളം വിശ്രമം വേണ്ടിവരും. അദ്ദേഹം ഇന്ന് […]
ഏകദിന ലോകകപ്പ് 2023: കനത്ത മഴ ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത്
ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ […]
കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൈപിടിച്ച് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് മലമ്പുഴയിൽ നിന്നുള്ള കുരുന്നുകൾ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി-ജംഷഡ്‌പൂർ മത്സരത്തില്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ മലമ്പുഴ ആശ്രമം സ്കൂളിലെ കുരുന്നുകൾ കൊച്ചിയിൽ എത്തി. അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് താരങ്ങളെ ഗ്രൗണ്ടിലേക്ക് ആനയിച്ചത്. പട്ടിക ജാതി, പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ മത്സരവേദിയിൽ മുഖ്യാഥിതിയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ […]
ഏഷ്യൻ ഗെയിംസ്: 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജ് ഫൈനലിൽ, പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തി
ഇതിഹാസതാരം പി.ടി ഉഷയുടെ 39 വർഷം പഴക്കമുള്ള ദേശീയ റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡിനൊപ്പമെത്തി ഫൈനലിലേക്ക് യോഗ്യത നേടി. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി ഉഷ സ്ഥാപിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കോർഡിനൊപ്പമാണ് വിത്യ എത്തിയത്. ആദ്യ ഹീറ്റ്‌സിൽ ബഹ്‌റൈനിന്റെ ജമാൽ അമീനത്ത് ഒലുവാസുൻ യൂസഫിനെ പിന്നിലാക്കികൊണ്ടാണ് തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ 24 കാരി ഒന്നാമതെത്തിയത്. നാളെ പുലര്‍ച്ചെ 4.50 ന് ഈയിനത്തില്‍ വിത്യ ഫൈനലിന് […]
ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം
ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം കരസ്ഥമാക്കി. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4 മിനിറ്റ് 34.861 സെക്കൻഡ് കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. 4 മിനിറ്റ് 19.447 സെക്കൻഡിൽ ചൈനീസ് തായ്പേയ് സ്വർണം നേടിയപ്പോൾ […]
‘താരങ്ങളെ പരിശീലിപ്പിക്കാന്‍ സൗകര്യങ്ങളില്ല; സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണം’; ഇറാന്‍ പരിശീലകന്‍
താരങ്ങളെ പരശീലിപ്പിക്കാന്‍ മതിയായ സൗകര്യങ്ങളില്ലെന്നും സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇന്ത്യ സഹായിക്കണമെന്നും ഇറാന്‍ അണ്ടര്‍ 19 ടീം പരിശീലകന്‍ അസ്ഗര്‍ അലി റെയ്‌സി. ഇറാന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനും അമ്പയറിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിസിഐ സഹായിക്കണമെന്നും ഇറാന്‍ പരിശീലകന്‍ അഭ്യര്‍ഥിച്ചു. ഐപിഎല്ലില്‍ ഇറാന്‍ താരങ്ങള്‍ക്ക് അവസരം കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും താരങ്ങള്‍ ധോണിയുടെയും കോഹ്ലിയുടെയും ആരാധകരാണെന്നും അസ്ഗര്‍ അലി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ചബാഹറില്‍ 4000 പേര്‍ക്ക് ഇരിക്കാനുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഇറാന്‍ പദ്ധതിയുണ്ട്. എന്നാല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ […]
113 റൺസിന് ഓളൗട്ടായി ഇന്ത്യ; ബംഗ്ലാദേശിനെതിരെ ഞെട്ടിക്കുന്ന തോൽവി
ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. പരമ്പരയിലെ ആദ്യ മത്സരത്തിൽ റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് 43 ഓവറിൽ 152 റൺസിന് ഓളൗട്ടായി. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാവട്ടെ 15.5 ഓവറിൽ 113 റൺസിന് മുട്ടുമടക്കി. 39 റൺസ് നേടിയ ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഫർഗാന ഹഖ് 27 റൺസെടുത്ത് പുറത്തായി. ബംഗ്ലാദേശ് നിരയിൽ അഞ്ച് പേർ ഒറ്റയക്കത്തിനു പുറത്തായി. ഇവരിൽ ഒരാൾ […]
മെസിയെ അവതരിപ്പിച്ച് ഇൻ്റർ മയാമി; അമേരിക്കയിൽ അരങ്ങേറ്റം വെള്ളിയാഴ്ച
സൂപ്പർ താരം ലയണൽ മെസിയെ ഔദ്യോഗികമായി അവതരിപ്പിച്ച് മേജർ ലീഗ് ഫുട്ബോൾ ക്ലബ് ഇൻ്റർ മയാമി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് അർജൻ്റൈൻ ഇതിഹാസ താരത്തെ അവതരിപ്പിച്ചത്. 36കാരനായ താരം ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമനിൽ നിന്നാണ് അമേരിക്കയിലെത്തിയത്. പുതിയ ക്ലബിൽ മെസി വെള്ളിയാഴ്ച അരങ്ങേറുമെന്നാണ് വിവരം. ലീഗ്സ് കപ്പിൽ ക്രുസ് അസൂളിനെതിരെ താരം ആദ്യ മത്സരം കളിക്കും. ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ബെക്കാം ഇൻ്റർ മയാമിയുടെ സഹ ഉടമയാണ്.