Kerala

മിനറൽ വാട്ടർ കുപ്പികളിൽ ചാരായം, വില്പന നടത്തുന്നത് ഒരു ലിറ്ററിന് 1000 മുതൽ 1250 രൂപ വരെ; പ്രതി പിടിയിൽ

ബൈക്കിൽ ചാരായം കടത്തിക്കൊണ്ടുവന്ന പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. പനവൂർ വില്ലേജിൽ മൂന്നാനക്കുഴി മലമുകൾ തടത്തരികത്ത് വീട്ടിൽ രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ കുപ്പികളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ മുതൽ 1250 രൂപ വരെ ഈടാക്കിയായിരുന്നു വില്പന.  ചാരായ വില്പന നടത്തിയതിനും ചാരായ വാറ്റിൽ ഏർപ്പെട്ടതിനും വാമനപുരം റേഞ്ചിൽ രജിസ്റ്റർ ചെയ്ത രണ്ട് അബ്കാരി കേസുകളിലെ പ്രതിയായ രാജേഷിനെ ആദ്യമായാണ് തൊണ്ടി സഹിതം അറസ്റ്റ് […]

Kerala

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർ 1400 ലിറ്റർ സ്പിരിറ്റുമായി പിടിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പറയിൽ വൻ സ്പിരിറ്റ് വേട്ട. 1400 ലിറ്റർ സ്പിരിറ്റുമായി സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർ പിടിയിലായി. തെങ്ങിൻതോപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്പിരിറ്റ് നിറച്ച കന്നാസുകൾ എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വണ്ണാമടയിൽ നടത്തിയ പരിശോധനയിലാണ് തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ട നിലയിൽ 25 കന്നാസുകളിലായി 800 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്പിരിറ്റ് ഒളിപ്പിച്ച സിപിഐഎം അഞ്ചാംമൈൽ ബ്രാഞ്ച് സെക്രട്ടറി വി.കണ്ണൻ, വണ്ണാമട സ്വദേശി പ്രഭു എന്നിവർ പിടിയിലായി. പ്രതികളെ വിശദമായി […]

Kerala

കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട

കാസർഗോഡ് മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക അതിർത്തിയിൽ നിന്ന് സ്‌പിരിറ്റ് പിടികൂടിയത്.

Kerala

അണക്കപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വ്യാജകള്ള് കേസ് പ്രതികളുടെ കെട്ടിടത്തില്‍

പാലക്കാട് അണക്കപ്പാറ വ്യാജകള്ള് കേസിലെ പ്രതികളും എക്‌സൈസും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അണക്കപ്പാറയില്‍ ദേശീയ പാതയോട് ചേര്‍ന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് കേസിലെ ഒന്നാം പ്രതി സോമശേഖരന്‍ നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എന്നതിന്റെ രേഖകള്‍ ട്വന്റിഫോറിന് ലഭിച്ചു. വടക്കഞ്ചേരി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ 304, 305 നമ്പറുകളിലുള്ള കെട്ടിടത്തിലാണ് എക്‌സൈസ് ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് വിവിധയിടങ്ങളിലേക്കുള്ള കള്ളിന്റെ പരിശോധന ഇവിടെയാണ് നടക്കുന്നത്. സാമശേഖരന്‍ നായര്‍ക്കൊപ്പം മറ്റൊരു പ്രതിയായ വിന്‍സന്റിനും […]