സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) പിടിപ്പെട്ട ഒന്നര വയസുകാരൻ നിർവാണിന്റെ ചികിത്സക്ക് 11 കോടി രൂപയുടെ സഹായം എത്തിച്ച അജ്ഞാതന് പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയെന്ന് നടൻ ഷെയിൻ നിഗം. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും നന്ദി ആ അജ്ഞാതനോടുണ്ട്. ലോകത്തിൻ്റെ ഏത് ഭാഗത്താണ് താങ്കൾ എങ്കിലും താങ്കൾക്കും താങ്കളുടെ മുഴുവൻ കുടുംബത്തിനും വേണ്ടി നിർവാണിൻ്റെ മാതാപിതാക്കൾക്കൊപ്പം ജനലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടാകുമെന്നും ഷെയിൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. വലിയൊരു സഹായം ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നിർവാണിന്റെ കുടുംബം. നിർവാണിന്റെ ചികിത്സക്ക് പതിനേഴര […]
Tag: spinal muscular atrophy
എസ്എംഎ രോഗത്തിന്റെ പിടിയില്‍പ്പെട്ട് അഞ്ചുവയസുകാരി മറിയ; വേണം കരുതലിന്റെ സഹായം
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തിന്റെ പിടിയില്‍പ്പെട്ട് സുമനസുകളുടെ സഹായം തേടുകയാണ് അഞ്ച് വയസുകാരി മറിയക്കുട്ടി. പാലക്കാട് ചിറ്റിലഞ്ചേരിയിലെ നിഷയുടെ മകള്‍ മറിയ ഓടിചാടി നടക്കേണ്ട പ്രായത്തില്‍ എസ്എംഎ രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്. മറിയക്കുട്ടിയെ എങ്ങനെയെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള പരിശ്രമത്തിലാണ് അമ്മ നിഷയും ഒരു നാടും. അഞ്ച് രൂപയുടെ മാസ്‌ക് വിറ്റ് ജീവിക്കുന്ന നിഷയുടെ ഏകവരുമാനമാണ് കുടുംബത്തിനുള്ളത്. ഏതാണ്ട് ആറ് കോടിയോളം രൂപയാണ് മിടുക്കിയായ അഞ്ചരവയസുകാരി മറിയയുടെ ചികിത്സക്ക് ആവശ്യമുള്ളത്. ഈ തുക […]
ഗൗരിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ; മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ. ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാന്‍ കുടുംബത്തിന്റെ മുന്നിലുള്ളത്. തുക പൂര്‍ണ്ണമായി സമാഹരിക്കാനായില്ലെങ്കിലും മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബം ആരംഭിച്ചു. നിശ്ചിത തീയ്യതിക്ക് മുന്‍പ് സുമനസുകളുടെ സഹായത്തില്‍ തുക ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുഗൗരിയുടെ കുടുംബം. ഗൗരിക്ക് രണ്ട് വയസ് തികയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 12 കോടിയോളം രൂപ ഇതുവരെ […]
ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തും
കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരിയുടെ ചികിത്സാ ധനസഹായം ലഭ്യമാക്കാനാണ് വിനിയോഗിക്കുക. അഞ്ചര കോടി രൂപയാണ് ഇതുവരെ ധനസഹായമായി ലഭിച്ചത്. പതിനാറ് കോടി രൂപയാണ് മരുന്നിന് മാത്രം സമാഹരിക്കേണ്ടത്. മെയ് മാസത്തിന് മുന്‍പ് വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും നാട്ടുകാരും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി […]
കനിവ് കാത്ത് ഗൗരി ലക്ഷ്മിയുടെ കുടുംബം; ഇതുവരെ സമാഹരിച്ചത് 5 കോടി രൂപ
അപൂര്‍വ ജനിതക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഗൗരി ലക്ഷ്മി എന്ന ഒന്നരവയസുകാരി സുമനസുകളുടെ സഹായം തേടുകയാണ്. 16 കോടി രൂപയാണ് ഗൗരിയുടെ ചികിത്സയ്ക്കായി വിദേശത്ത് നിന്നെത്തിക്കുന്ന മരുന്നിനായി വേണ്ടത്. ഇതുവരെ അഞ്ച് കോടി രൂപയാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി സമാഹരിക്കാനായത്. ഗൗരിലക്ഷ്മിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി നാളെ കോഴിക്കോട്- പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. നാളെ സര്‍വീസ് നടത്തി ലഭിക്കുന്ന പണം ചികിത്സയ്ക്കായി കൈമാറും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും […]