വിവാദങ്ങള്‍ക്കിടയിലും വിവിധ വകുപ്പുകളില്‍ താത്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ടൂറിസം വകുപ്പില്‍ 90 പേരും നിര്‍മ്മിതി കേന്ദ്രയില്‍ 16 പേരെയും സ്ഥിരപ്പെടുത്തും. ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. റാങ്ക് ഹോള്‍ഡേഴ്സിന്‍റേയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. ടൂറിസം വകുപ്പിലെ വിവിധ സ്ഥലങ്ങളില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 90 […]