Kerala

സമാധാനം പുനസ്ഥാപിക്കണം; സര്‍വകക്ഷിയോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷും പങ്കെടുക്കും

പാലക്കാട് ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടത് ചുമതലയാണ്. ആ ചുമതല നിറവേറ്റുമെന്നും സ്പീക്കര്‍ പറഞ്ഞു. ‘സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ സാധാരണ സ്പീക്കറുടെ പ്രതിനിധിയാണ് പങ്കെടുക്കുന്നത്. ഇവിടെ പ്രോട്ടോക്കോള്‍ നോക്കി പങ്കെടുക്കേണ്ട വിഷയമല്ല. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്’. എം ബി രാജേഷ് വ്യക്തമാക്കി. പാലക്കാട്ടെ കൊലപാതകങ്ങളില്‍ […]

Kerala

സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും അനുമതിയില്ല; സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

സി.പി.എമ്മിനെ ബാധിക്കുന്ന എന്ത് വന്നാലും സ്പീക്കർ നിയമസഭയിൽ അവതരണാനുമതി നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം. കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കൊലവിളി പ്രസംഗം നടത്തിയത് ചർച്ച ചെയ്യണമെന്നാവശ്യം സ്പീക്കർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് കണ്ണൂർ മയ്യലിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്ന പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോർ നൽകിയ സ്വീകരണത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. സ്പീക്കറുടെ തീരുമാനത്തിനെതിരെ […]

Kerala

സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വഴി സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം

സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വഴി സ്പീക്കർ സഭയുടെ അന്തസ് കെടുത്തിയെന്ന് പ്രതിപക്ഷം. സ്പീക്കറെ നീക്കണമെന്ന പ്രമേയം രാഷ്ട്രീയ പ്രേരിതമെന്ന് ജി സുധാകരൻ. സ്പീക്കർ രാജി വെക്കണമെന്നാവശ്യപ്പെട്ട് സഭക്ക് പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം എം. ഉമ്മര്‍ എംഎല്‍എയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രമേയം. നിയസഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ […]

India Kerala

”നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതി”; സ്പീക്കര്‍ക്കെതിരെ ചെന്നിത്തല

നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.”100 കോടി രൂപയുടെ നിർമാണ പദ്ധതികളും ആഘോഷ പരിപാടികളും സ്പീക്കർ ഇതിനോടകം നടത്തി. പൊതുപണം വെള്ളം ഒഴുക്കി വിടുന്നത് പോലെയാണ് ചെലവാക്കുന്നത്. സ്പീക്കറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ധൂർത്ത് നടത്തുന്നത്”. ധൂർത്ത് വിവരിച്ച് ഗവർണർക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.