Kerala

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം

ആന്ധ്രാപ്രദേശിലും തമിഴ്‌നാടിന്റെ ചില ജില്ലകളിലും പ്രളയ ദുരിതം തുടരുന്നു. ഒറ്റപ്പെട്ട മഴ തുടരുന്നത്, രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആന്ധ്രയിലെ നാല് ജില്ലകളിലും തമിഴ് നാട്ടിലെ വെല്ലൂർ, തിരപ്പത്തൂർ, വിഴിപ്പുരം ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ( south india flood ) കാലവർഷക്കെടുതിയിൽ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്കുകൾ സർക്കാറുകൾ പുറത്തുവിട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തിരുവണ്ണാമലെ, കൃഷ്ണഗിരി ജില്ലകളിലാണ് മരണമുണ്ടായത്. 14 ജില്ലകളിലെ 419 […]