International World

ദക്ഷിണ ചൈന കടലിലേക്ക് വിമാനവാഹിനി കപ്പലുകൾ അയച്ച് അമേരിക്ക

ചൈനയുമായുള്ള ബന്ധം വഷളായിരിക്കെ ദക്ഷിണ ചൈന കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് അമേരിക്ക. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹിനി കപ്പലുകളാണ് സൈനികാഭ്യാസങ്ങൾക്കായി എത്തുന്നത്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അമേരിക്കയുടെ നീക്കമെന്നാണ് സൂചന. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞു. […]