‘പ്രാണപ്രതിഷ്ഠ’ ദിനത്തിൽ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. ശ്രീരാമന്റെ ചൈതന്യം എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. ‘നമസ്‌തേ…അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ദിനം എല്ലാവരിലും സമാധനവും ഐശ്വര്യവും കൊണ്ടുവരട്ടെ. ജയ് ശ്രീറാം’- കേശവ് മഹാരാജ് പറഞ്ഞു. നേരത്തെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ബാറ്റിങ്ങിന് ഇറങ്ങുമ്പോഴെല്ലാം ‘റാം സിയ റാം’ ആലപിച്ച് […]
Tag: South Africa
ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക
ഈ വർഷാവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരെ 3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിൽ അയർലൻഡ് പ്രതീക്ഷകൾ അസ്തമിച്ച സാഹചര്യത്തിലാണ് 2023 ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക നേരിട്ട് യോഗ്യത നേടിത്. ഇനി അയർലൻഡിന് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടി വരും. ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന എട്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് പരമ്പര 2-0 ന് സ്വന്തമാക്കിയാലും ലോകകപ്പ് സൂപ്പർ ലീഗ് […]
ഫ്രെഡി ചുഴലിക്കാറ്റ്: മലാവിയിലും മൊസാംബിക്കിലും നൂറിലധികം പേർ മരിച്ചു
തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാംബിക്കിലുമായി 100-ലധികം പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് കരയറുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോർഡ് നേടിയ ഫ്രഡ്ഡി ചുഴലിക്കാറ്റ് മൊസാംബിക്കിൽ രണ്ടാം തവണയും കരയറുന്നത്. ഫ്രെഡി വാരാന്ത്യത്തിൽ കൂടുതൽ ഉൾനാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിലും തെക്കൻ മലാവിയിലും കനത്ത മഴ സൃഷ്ടിക്കുമെന്നും, സിംബാബ്‌വെയിലും സാംബിയയിലും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജൻസിയായ […]
ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ പാർട്ടിക്കിടെ വെടിവയ്പ്പ്; 8 പേർ കൊല്ലപ്പെട്ടു
ദക്ഷിണാഫ്രിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്. രണ്ട് പേർ ചേർന്ന് നടത്തിയ വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ കേപ് പ്രവിശ്യയിലെ ഗ്കെബെർഹ നഗരത്തിലാണ് സംഭവം. 20നും 64നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. 51-ാം ജന്മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു. അജ്ഞാതരായ രണ്ട് തോക്കുധാരികൾ അതിഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ക്വാസഖെലെ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. […]
25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ്
ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിൻ്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് അദ്ദേഹം മോശമായി പെരുമാറിയിരുന്നു. 25 വർഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ഡൊണാൾഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി […]
ടി-20 ലോകകപ്പ്: മാർക്രം തുടങ്ങി, മില്ലർ തീർത്തു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 59 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ഇന്ത്യയ്ക്ക് ലഭിച്ചതുപോലെ മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കും ലഭിച്ചത്. ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം […]
ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരം; സിഡ്നിയിൽ വെടിക്കെട്ടുമായി റൈലി റുസോ
ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് റൈലി റുസോയ്ക്ക് സ്വന്തം. സൂപ്പർ 12 ഗ്രൂപ്പ് 2ൽ ബംഗ്ലാദേശിനെതിരെ 52 പന്തുകളിൽ സെഞ്ചുറി നേടിയാണ് റുസോ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലെ അവസാന ടി-20 മത്സരത്തിലും റുസോ സെഞ്ചുറി നേടിയിരുന്നു. ടി-20യിൽ താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇത്. മത്സരത്തിൻ്റെ തുടക്കം മുതൽ അടിച്ചുതകർത്ത റുസോ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 46 പന്തിൽ 95 റൺസിലെത്തിയ താരം പിന്നീട് സിംഗിളുകളിലൂടെ സെഞ്ചുറി […]
ദക്ഷിണാഫ്രിക്കയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ ജോഹന്നാസ്ബർഗിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ്. ശനിയാഴ്ച ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ഗ്രേറ്റർ സാൻഡ്‌ടൺ ഏരിയയിൽ ജനതിരക്ക് അനുഭവപ്പെടുന്ന സമയം ആക്രമണം നടത്താനാണ് ഭീകരർ പദ്ധതിയിടുന്നതെന്നും യുഎസ് എംബസി ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. സാധ്യതയുള്ള ആക്രമണത്തിന്റെ സമയത്തെക്കുറിച്ചോ, രീതിയെക്കുറിച്ചോ, ലക്ഷ്യത്തെക്കുറിച്ചോ കൂടുതൽ വിവരം ലഭ്യമല്ലെന്ന് യുഎസ് അറിയിച്ചു. ആളുകളുടെ കൂട്ടവും വലിയ ഒത്തുചേരലുകളും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കൻ അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. തുടർ ബൗണ്ടറികളുമായി ഗിൽ ഇന്നിംഗ്സ് ആരംഭിച്ചപ്പോൾ 10 വിക്കറ്റ് ജയമെന്ന് കരുതിയെങ്കിലും ക്യാപ്റ്റൻ ശിഖർ ധവാൻ (8) റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇഷാൻ കിഷൻ (10) ജോൻ ഫോർടുയിൻ്റെ പന്തിൽ ഡികോക്കിനു ക്യാച്ച് നൽകി […]
ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊടിച്ച് ഇന്ത്യ; വിജയലക്ഷ്യം 100 റൺസ്
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക 99 റൺസിനു പുറത്ത്. തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്. ക്യാപ്റ്റൻ ടെംബ ബാവുമയ്ക്ക് ശാരീരികാസ്വാസ്ഥ്യം ആയിരുന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് ഇന്ന് കളിച്ചില്ല. കേശവിനും ശാരീരികാസ്വാസ്ഥ്യം പിടിപെട്ടു. ഇന്ന് ഡേവിഡ് മില്ലറാണ് […]