വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ ഷൽബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറിക്കായി ബംഗാൾ സർക്കാർ ജിൻഡാലിന്റെ ഷൽബാനിയിലെ ഭൂമി നൽകും. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ആറായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനായി സ്പെയിനിലും ദുബായിലും സന്ദർശനത്തിനെത്തിയ ബംഗാൾ […]
Tag: Sourav Ganguly
അടുത്ത ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി തന്നെ
അടുത്ത ബിസിസിഐ പ്രസിഡൻ്റായി ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ റോജർ ബിന്നി തന്നെ സ്ഥാനമേൽക്കും. ഈ മാസം 18 മുതലാണ് ബിന്നി ചുമതലയേൽക്കുക. ജയ് ഷാ ബിസിസിഐ ജനറൽ സെക്രട്ടറിയായും രാജീവ് ശുക്ല വൈസ് പ്രസിഡൻ്റായും തുടരും. 2017 മുതൽ 19 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ആയിരുന്ന ആഷിഷ് ഷെലർ ബിസിസിഐ ട്രഷറർ ആവും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവജിത് സൈകിയ ജോയിൻ്റ് സെക്രട്ടറിയാവും. നിലവിലെ ട്രഷററായ അരുൺ ധുമാൽ ഐപിഎൽ ചെയർമാനായി […]
കേരളത്തിലേത് മികച്ച കാണികള്‍, സഞ്ജു മികച്ച താരം; സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിൽ പങ്കെടുത്ത് ഗാംഗുലി
മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിനിലും അദ്ദേഹം പങ്കെടുത്തു. ക്യാമ്പയിൻ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. (ind vs sa 1st t20 ganguly reached in trivandrum) താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നു. […]
ദ്രാവിഡ് പരിശീലകനാവുന്ന കാര്യം തീരുമിച്ചിട്ടില്ല: സൗരവ് ഗാംഗുലി
ഇന്ത്യയുടെ മുൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിൻ്റെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ടി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. (sourav ganguly rahul dravid) “ദ്രാവിഡ് പരിശീലകനാവുന്നതിൽ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ […]
രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ല; ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ല: സൗരവ് ഗാംഗുലി
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പര റദ്ദാക്കിയതിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബബിളിനു പുറത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ച് രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ലെന്നും താരങ്ങൾ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. (sourav ganguly england test) ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതാണെന്ന് ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വർഷത്തെ പര്യടനത്തിൽ ഇത് ഒരു ടെസ്റ്റ് ആയി നടത്താം. ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ താരങ്ങൾ […]
വ്യാജ ഫേസ്ബുക്ക് പേജിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; പരാതിയുമായി സൗരവ് ഗാംഗുലിയുടെ ഭാര്യ
വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നര്‍ത്തകിയും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഭാര്യയുമായ ഡോണ രംഗത്ത്. ഇതു സംബന്ധിച്ച പരാതി ഡോണ പൊലീസിന് കൈമാറി. തന്റെയും മകള്‍ സനയുടെയും ചിത്രങ്ങള്‍ പേജ് വഴി പ്രചരിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച പൊലീസ് ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി വ്യക്തമാക്കി. പേജ് സൃഷ്ടിക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഐ.പി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം വ്യാജ ഫേസ്ബുക്ക് പേജിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉടന്‍ തന്നെ പ്രതികളെ പിടികൂടാനാകുമെന്നാണ് […]
ആൻജിയോപ്ലാസ്റ്റി ചെയ്തു; ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം
നെഞ്ച്‍ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ത്യൻ ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വീട്ടിലെ ജിമ്മിൽ പതിവ് വ്യായാമത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്റ് നിക്ഷേപിച്ചെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിച്ചു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൊല്‍ക്കത്ത വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണിപ്പോള്‍ താരം. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു കൊണ്ടിരിക്കെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഗാംഗുലിയെ ശനിയാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയതതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയത്തില്‍ ഇന്നിങ്‌സ് ആരംഭിക്കാന്‍ ഗാംഗുലി
കൊല്‍ക്കത്ത: രാഷ്ട്രീയപ്രവേശ ചര്‍ച്ചകള്‍ക്ക് ചൂടു പകര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഗാംഗുലിയുമായി ‘വിവിധ വിഷയങ്ങള്‍’ ചര്‍ച്ച ചെയ്തതായി ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള ഗാംഗുലിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി കളത്തിലിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിസിസിഐ പ്രസിഡണ്ടു കൂടിയായ ഗാംഗുലി ഗവര്‍ണറുമായി ചര്‍ച്ച […]
HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ‘ദാദ’യുടെ 5 തീരുമാനങ്ങൾ!!
ഇന്ത്യൻ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം പിറന്നാൾ. ബിസിസിഐ പ്രസിഡൻറായി കരിയറിലെ രണ്ടാം ഇന്നിങ്സിലാണ് സൗരവ് ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ, പ്രതിഭാശാലിയായ ഇടങ്കയ്യൻ ഓപ്പണർ, ഓഫ് സൈഡിലെ ദൈവം… ആരാധകരുടെ പ്രിയപ്പെട്ട ദാദ സൗരവ് ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ബിസിസിഐ പ്രസിഡൻറായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. വിദേശത്ത് ഇന്ത്യ തുടരെത്തുടരെ മത്സരങ്ങൾ ജയിക്കാൻ […]