കെപിസിസി പുനഃസംഘടന നിർത്തിവയ്ക്കണമന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഘടനാ പ്രശ്‌നങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്‌തെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു. സംസ്ഥാന ഘടകത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉമ്മൻ ചാണ്ടിയുടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കെ സി വേണുഗോപാല്‍ […]
Tag: sonia gandhi
കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം; ഉമ്മന്‍ചാണ്ടി നാളെ സോണിയാ ഗാന്ധിയെ കാണും
കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. പുതിയ കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തിയും ഉമ്മന്‍ചാണ്ടി അറിയിക്കും. നിലവില്‍ പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുനഃസംഘടന അനിവാര്യമല്ലെന്ന് ഉമ്മന്‍ചാണ്ടി സോണിയ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ നിലപാടായിട്ടാണ് ഇക്കാര്യം അവതരിപ്പിക്കുക. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് നിലവിലുള്ള നേതൃത്വം മുന്നോട്ടുപോകുന്നത്. കെ സി […]
കെ.പി.സി.സി. പുനഃസംഘടനാ മാനദണ്ഡം: നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്ത്
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറി തുടരുകയാണ്. കെ.പി.സി.സി. പുനഃസംഘടനാ മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്ത്. അഞ്ച് വർഷം ഒരേ പദവിയിൽ പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കില്ല. പരിചയ സമ്പന്നരായ നേതാക്കളെ അവഗണിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് നേതാക്കളുടെ അഭിപ്രായം. യുവാക്കളും പരിചയ സമ്പന്നരും ഉൾപ്പെടുന്ന കമ്മിറ്റികളാണ് വേണ്ടത്. വനിതകൾക്കും കൂടുതൽ പരിഗണന നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ സോണിയ ഗാന്ധിയുടെ അടിയന്തര ഇടപെടൽ വേണമെന്നും നേതാക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വൈസ് […]
രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും; മുല്ലപ്പളളി രാമചന്ദ്രനും പരിഗണന ; സോണിയ ഗാന്ധി
രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. ഉടൻ നടക്കുന്ന പുന:സംഘടനയിൽ രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും. രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുക പഞ്ചാബ്,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല. മുല്ലപ്പളളി രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായും പരിഗണിക്കും. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും എന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു പക്ഷെ കേരളത്തിലെ കോൺഗ്രസ് ഡിസിസി പുനഃ സംഘടന മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ചെന്നിത്തല നടത്തിയ പ്രസ്‌താവനകൾ […]
“കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം”
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ […]
രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം: സോണിയ ഗാന്ധി
സംഘടന രാഷ്ട്രീയത്തിന് അതീതമായി കൊവിഡിനെതിരായ പോരാട്ടത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിസന്ധി മുന്‍കൂട്ടിക്കാണുന്നതിലും പ്രതിരോധിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായി. രാജ്യത്ത് രോഗബാധ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണെന്ന് സോണിയ ഗാന്ധി. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് വാക്‌സിന്‍ ഉത്പാദനത്തിന് ആവശ്യമായ വസ്തുക്കളുടെ കയറ്റുമതി […]
വാക്സിന്‍ ദൗര്‍ബല്യത്തിന് കാരണം കയറ്റുമതി; മോദിക്കെതിരെ സോണിയ ഗാന്ധി
നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നടപടികൾ രോഗസാഹചര്യം മോശമാക്കിയെന്നും വാക്സീൻ കയറ്റുമതി ചെയ്തത് ഇന്ത്യയിൽ ക്ഷാമത്തിനു കാരണമായെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡിയോ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ. ‘പരിശോധനയ്ക്കും വാക്സിനേഷനും മുൻഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റർ എന്നിവ ഉറപ്പാക്കണം. ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിനാണ് മുഖ്യപരിഗണന നൽകേണ്ടത്. അതിനുശേഷം മതി വാക്സിൻ കയറ്റുമതി ചെയ്യുന്നതും മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും. സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. […]
കർഷക സമരത്തിൽ സജീവമാകാൻ കോൺഗ്രസ്; സോണിയ ഇന്ന് മുതിർന്ന നേതാക്കളെ കാണും
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണും. കർഷക സമരത്തിൽ കൂടുതൽ സജീവമായി പാർട്ടി ഇടപെടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. കർഷകരും കേന്ദ്ര സർക്കാരും തമ്മിലുള്ള എട്ടാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞതിനെ തുടർന്നാണ് പാർട്ടി സജീവമായി സമരത്തിൽ ഇടപെടാൻ തീരുമാനിച്ചത്. പാർട്ടി ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായും അവർ വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തും. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ദൽഹിയിലെ അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ നടത്തന്ന സമരത്തില് ഇടപെടാനുള്ള […]
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാട് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരാൻ നേതൃത്വം തീരുമാനിച്ചത്. പാർട്ടിയിൽ തിരുത്തല്‍ ശബ്ദമുയർത്തിയ നേതാക്കളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്. പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ശക്തമായ നേതൃത്വമില്ലെങ്കിൽ കോണ്‍ഗ്രസിന് ഇനിയും തിരിച്ചടികളുണ്ടാകുമെന്നും സംഘടനാ സംവിധാനം ശക്തമാക്കാൻ നേതൃത്വം നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. കേരളം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ […]
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്ര കുത്തുന്നു. ദേശസുരക്ഷ അപകടത്തിലാണെന്ന വ്യാജ പ്രചാരണത്തിലൂടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെയും സിവിൽ സൊസൈറ്റി നേതാക്കളെയും ലക്ഷ്യമിട്ട് അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ദേശീയ ദിനപത്രം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ഇന്ത്യൻ ജനാധിപത്യം പൊള്ളയാകുന്നു എന്ന ലേഖനത്തിലാണ് കേന്ദ്ര സർക്കാരിനെ സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള […]