കേന്ദ്ര സർക്കാർ യുവാക്കളുടെ ശബ്ദം അവഗണിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി തീർത്തും ദിശാബോധമില്ലാത്തതാണ്. അക്രമരഹിതമായും സമാധാനപരമായും പ്രതിഷേധിക്കണമെന്ന് സോണിയാ ഗാന്ധി യുവാക്കളോട് അഭ്യർത്ഥിച്ചു. അതേസമയം സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കോൺഗ്രസ് യുവാക്കൾക്കൊപ്പമുണ്ട്. ദിശാബോധമില്ലാത്ത പദ്ധതിയാണ് അഗ്നിപഥ്. സ്കീം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. നിലവിൽ […]
Tag: sonia gandhi
സോണിയാ ഗാന്ധി ആശുപത്രിയിൽ തന്നെ; ഇഡിക്കെതിരെ കോൺഗ്രസ് പ്രതിഷേധം തുടരും
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇഡി നടപടിക്കെതിരായ കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് നേതാക്കൾ. മുതിർന്ന നേതാക്കൾ ഉൾപ്പടെ ഇന്നത്തെ ഡെൽഹിയിലെ പ്രതിഷേധത്തിൽ അണിനിരക്കും. വരുന്ന തിങ്കളാഴ്ച വരെ തന്റെ ചോദ്യം ചെയ്യൽ നീട്ടി വെയ്ക്കണമെന്ന് രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഇഡി അത് അംഗീകരിച്ചിട്ടുണ്ട്. ജൂൺ 12 മുതൽ കൊവിഡ് സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്മയെ പരിചരിക്കുന്നതിന് രാഹുൽ ഗാന്ധി ഒരു ദിവസം ആശുപത്രിയിൽ തങ്ങുമെന്നാണ് വിവരം. […]
രാഷ്ട്രീയ പകപോക്കല്‍; രാഹുല്‍ ഗാന്ധിക്കെതിരായ ഇ ഡി നടപടിയെ ശക്തമായി അപലപിച്ച് സ്റ്റാലിന്‍
രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]
നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇ ഡി നോട്ടീസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. കേസില്‍ ഇരുവരും ഈ മാസം 8ന് ഹാജരാകണം. നോട്ടീസ് ലഭിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ല്‍ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നേതാക്കള്‍ക്ക് […]
അടിമുടി മാറ്റത്തിലേക്കോ? കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം
തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ നവ സങ്കല്‍പ് ചിന്തന്‍ ശിബിറിന് ഇന്ന് തുടക്കം. നാനൂറിലധികം നേതാക്കള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സംഘടനാ ചുമതലകളിലെ അഴിച്ചുപണി ചര്‍ച്ചയാകും. യുവാക്കളുടെ പാര്‍ട്ടിയെന്ന പുതിയ ബ്രാന്‍ഡിലേക്ക് മാറുന്നതിലേക്ക് ചര്‍ച്ചകള്‍ നീങ്ങുമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ അല്‍പസമയത്തിനകം ട്രെയിനില്‍ ഉദയ്പൂരിലെത്തും. 50 വയസിന് താഴെയുള്ളവര്‍ക്ക് സംഘടനാചുമതലയില്‍ പ്രാമുഖ്യം നല്‍കുന്ന മാറ്റത്തിനാണ് ചിന്തന്‍ ശിബിര്‍പദ്ധതിയിടുന്നത്. വാക്കിലൊതുങ്ങില്ല മാറ്റമെന്ന സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം, ഉദയ്പൂര്‍ സമ്മേളന പ്രതിനിധികളുടെ പട്ടികയില്‍ വ്യക്തമാണ്. പങ്കെടുക്കുന്ന 422 […]
കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞത്; 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നത്; സോണിയ ഗാന്ധി
കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് പാർലമെൻററി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കടുത്ത പരീക്ഷണം നേരിടുന്നുവെന്നും പ്രതികരണം. 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടിയെ ശക്തീകരിക്കാൻ നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും നടപ്പാക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 5 സംസ്ഥാനങ്ങളിലെ തോൽവി കനത്ത ആഘാതമാണ് കോൺഗ്രസിന് ഏൽപ്പിച്ചിരിക്കുന്നത്. വരാൻ ഇരിക്കുന്ന മാസങ്ങളിലും തെരെഞ്ഞെടുപ്പകൾ നടക്കുന്നുണ്ട്. ആ ഒരു പശ്ചാത്തലത്തിൽ വളരെ വേഗത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള […]
സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടി, കത്ത് നേതൃത്വത്തിന്റെ പരിഗണനയിൽ; കെ വി തോമസ്
സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു. പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയാണ് തീരുമാനമെടുക്കേണ്ടത്. കണ്ണൂരിൽ നടക്കുന്നത് ദേശീയ സമ്മേളനമാണ്. ദേശീയ തലത്തിൽ പാർട്ടികൾ തമ്മിൽ ഐക്യം നിലനിൽക്കുന്നുണ്ട്. എന്നാൽ സംസ്ഥാന തലത്തിൽ അങ്ങനെയല്ല. […]
തിരുത്തൽ നടപടി നിർദ്ദേശങ്ങൾ സമർപ്പിക്കും; ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന
തിരുത്തൽ നടപടികൾക്കുള്ള നിർദേശങ്ങളുമായി ജി23 നേതാവ് ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന. ഇന്നലെ പതിനെട്ട് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തയാറാക്കിയ നിർദേശങ്ങൾ ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ ധരിപ്പിച്ചേക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന. എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പോകുന്ന കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം. സംഘടനയുടെ എല്ലാ തലത്തിലും ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന നേതൃത്വം വേണമെന്നാണ് […]
സമൂഹമാധ്യമങ്ങളില്‍ ഗാന്ധി കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നു; നടപടിയെടുക്കുമെന്ന് കെ സുധാകരൻ
സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് കെ സുധാകരൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.https://ade71724282cea7a80421e6efff233bb.safeframe.googlesyndication.com/safeframe/1-0-38/html/container.html സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ […]
സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും
സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയ്ക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. സി.ആർ.പി.എഫ്, വി.ഐ.പി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനമായി. ഡോ. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ സുരക്ഷയ്ക്കും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തൃണമൂൽ നേതാവ് രാജീവ് ബാനർജിക്കുള്ള z കാറ്റഗറി സുരക്ഷ പിൻവലിക്കാനും തീരുമാനമായി. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ബോളിവുഡ് ചിത്രം ദീവാറിലെ ഡയലോഗിലൂടെ […]