Gulf

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ വരുന്നു; ലക്ഷ്യമിടുന്നത് 1800 മെഗാവാട്ട് വൈദ്യുതി ഉത്പാദനം

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പാടം ദുബായില്‍ ഒരുങ്ങുന്നു. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് സൂര്യ പ്രകാശത്തില്‍ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പദ്ധതി തയ്യാറാക്കുന്നത്. അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി കരാര്‍ ഒപ്പിട്ടു. ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പാര്‍ക്കില്‍ പ്രത്യേക സ്ഥലത്ത് സോളാര്‍പാലുകള്‍ ഘടിപ്പിക്കും. 1800 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉല്‍പാദിപ്പാക്കാനാണ് തീരുമാനം. […]