Kerala

മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്

മറ്റപ്പള്ളി മലയെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് മന്ത്രി പി പ്രസാദ്. തന്നെ പ്രകോപിക്കാനാണ് കരാറുകാരന്റെ ശ്രമം. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന സംഭവത്തിൽ സർക്കാരിന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നിയമത്തിന്റെ വഴിയേ മലയെ സംരക്ഷിക്കും. കോടതി ഉത്തരവിന് മുകളിൽ സർവകക്ഷി യോഗത്തിന് തീരുമാനം എടുക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നൂറനാട് മല്ലപ്പള്ളി മലയിൽ മണ്ണെടുപ്പ് പുനരാരംഭിച്ചിരുന്നു. മണ്ണെടുക്കാനുള്ള ലോറികൾ മറ്റപ്പള്ളി മലയിൽ എത്തി. ഇതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധം […]

Kerala

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ

തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി. വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി ഉൾപ്പെടുന്നത്. ഇവിടെ നടന്നുവരുന്ന കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമാകാൻ ഇടയുണ്ടെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കലക്ടർക്ക് കത്ത് നൽകി. ആളുകൾ കൂടുന്നത് കോവിഡ് രോഗവ്യാപനത്തിന് കാരണമായേക്കുമെന്നും […]