India National

‘സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലുള്ള വേട്ടയാടല്‍ വേണ്ട’: പൊലീസിനോട് കോടതി

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ ജനങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ഭരണകൂടം അതിര് ലംഘിക്കരുതെന്നും കോടതി അറിയിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഒരു സംസ്ഥാനത്ത് നിന്ന് വ്യക്തികളെ രാജ്യത്തിന്റെ മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തുന്നത് ശരിയായ പ്രവണതയല്ല. ഡൽഹി സ്വദേശിനിക്കെതിരായ ബം​ഗാൾ പൊലീസിന്റെ സമൻസ് പരി​ഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കുന്നതിൽ ബം​ഗാൾ സർക്കാർ വർ​ഗീയ വിവേചനം കാണിക്കുന്നുവെന്നായിരുന്നു ഡൽഹി സ്വദേശിനിയായ 29കാരി പോസ്റ്റിട്ടത്. ചില പ്രത്യേക […]

Kerala

മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നു; സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയിൽ മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കിയാണ് മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്. അമിതമായി പിഴയിടാക്കുന്നില്ലെന്നും പരിശോധന കർശനമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണര്‍ രാജീവ് പുത്തലേത്ത് മീഡിയവണിനോട് പറഞ്ഞു. വാഹന ടയറുകളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കർ പതിയ്ക്കുന്നതിലും ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പ് അമിതമായി പിഴയിടാക്കുന്നതായാണ് പരാതി. 5,000 രൂപ മുതൽ […]

India National

കോവിഡ് ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ വ്യാജപ്രചാരണം: കണ്ണൂരില്‍ എയര്‍ഇന്ത്യ ജീവനക്കാരനെതിരെ കേസ്

രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. കണ്ണൂരില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കോവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ എയര്‍ഇന്ത്യ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷവും രോഗമില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്. കഴിഞ്ഞ 29നാണ് എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം മറച്ചുവെച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തെറ്റായ വിവരങ്ങള്‍ കൈമാറിയെന്നാണ് കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. […]

Technology

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ആറ് സുരക്ഷാ നിര്‍ദേശങ്ങള്‍

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ദോസ്ത് എന്ന സൈബര്‍ ബോധവല്‍ക്കരണ വിഭാഗമാണ് സോഷ്യല്‍മീഡിയ ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്… കോവിഡിന്റേയും ലോക്ഡൗണിന്റേയും പ്രത്യേക സാഹചര്യത്തില്‍ സോഷ്യല്‍മീഡിയ ഉപഭോഗം മുമ്പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുകയാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാനായി മിക്കവരും സോഷ്യല്‍മീഡിയയെയാണ് ഉപയോഗിക്കുന്നത്. ഇത് സോഷ്യല്‍മീഡിയ വഴിയുള്ള തട്ടിപ്പുകളുടെ സാധ്യതകളും വര്‍ധിപ്പിച്ചതോടെയാണ് ആറിന സുരക്ഷാ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ദോസ്ത് എന്ന സൈബര്‍ ബോധവല്‍ക്കരണ വിഭാഗമാണ് സോഷ്യല്‍മീഡിയ ഉപയോഗത്തിനിടെ ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ […]