Kerala

സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സി: ആക്ഷേപങ്ങള്‍ക്കിടയിലും നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

അധിക ചെലവെന്ന ആക്ഷേപങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയ പ്രചരണത്തിന് ദേശീയ തലത്തിലുള്ള പി ആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഏജന്‍സിയെ തിരഞ്ഞെടുക്കാനായി ഇവാലുവേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ഏജന്‍സിയെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള പിആര്‍ ഏജന്‍സിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത്‌ വന്നിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് ‌ പോകുകയാണ് […]