എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുക മൂന്നംഗ ബെഞ്ച്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു മറ്റൊരു കേസിന്റെ തിരിക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു.(supreme court hearing in snc lavalin case today 2017ല്‍ സുപ്രിം കോടതിയിലെത്തിയ കേസ് ആറ് […]
Tag: snc lavalin
എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിന്‍ കമ്പനി ഹൈക്കോടതിയില്‍
എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിന്‍ കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് ഇഡി തങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദമായ ലാവലിന്‍ കരാര്‍ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 2009 ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തങ്ങള്‍ പ്രതികളല്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കള്ളപ്പണം സംബന്ധിച്ച പിഎംഎല്‍എ നിയമം നിലവില്‍ വരുന്നതിന് മുന്‍പാണ് കരാര്‍ ഒപ്പുവച്ചത്. നിയമം നിലവില്‍ വരുന്നതിന് മുന്‍പുള്ള കരാര്‍ അന്വേഷിക്കാനാവില്ലെന്നും കമ്പനി ഹര്‍ജിയില്‍ വാദിക്കുന്നു.
ലാവലിന്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ അഴിമതിക്കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരം കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരാണ് അംഗങ്ങളാകുന്നത്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിലാണ് മാറ്റം. ലാവലിന്‍ കേസ് ചൊവ്വാഴ്ച്ച സുപ്രിം കോടതി പരിഗണിക്കും.