Kerala

കാറിൽ മാൻ കൊമ്പുകൾ കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന മാൻകൊമ്പുകളുമായി രണ്ട് പേർ മലപ്പുറം വണ്ടൂർ പൊലീസിന്റെ പിടിയിൽ. നിലമ്പൂർ കൂറ്റമ്പാറ സ്വദേശികളായ മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവരാണ് അറസ്റ്റിലായത്.  മലയോര മേഖലകൾ കേന്ദ്രീകരിച്ച് ആനക്കൊമ്പ്, മാൻ കൊമ്പ് തുടങ്ങിയവ കച്ചവടം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസും, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ചെറുതൊടി മുഹമ്മദാലി, മലയിൽ ഉമ്മർ എന്നിവർ അറസ്റ്റിലായത്. രണ്ട് മാൻ കൊമ്പുകൾ ഇവരിൽ നിന്ന് […]

Kerala

വിപണിയില്‍ കോടികളുടെ മൂല്യം, സംസ്ഥാനത്ത് 14 മാസത്തിനുള്ളില്‍ പിടികൂടിയത് 36 കിലോ തിമിംഗല വിസര്‍ജ്യം; കള്ളക്കടത്ത് കൂടുന്നതായി രേഖകള്‍

കോടികള്‍ മൂല്യമുള്ള തിമിംഗല വിസര്‍ജ്യത്തിന്റെ കള്ളക്കടത്ത് സംസ്ഥാനത്ത് ഏറുന്നതായി രേഖകള്‍. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 36 കിലോ തിമിംഗല വിസര്‍ജ്യമാണ് സംസ്ഥാനത്ത് പിടികൂടിയത്. അഞ്ച് കേസുകളിലായി എട്ട് പ്രതികളെയും അറസ്റ്റ് ചെയ്തിതിട്ടുണ്ട്. ദേശീയ തലത്തിലും തിമിംഗല വിസര്‍ജ്യ കടത്ത് കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്.  വിപണിയില്‍ കോടികള്‍ മൂല്യമുണ്ട് തിമിംഗലത്തിന്റെ വിസര്‍ജ്യമായ ആമ്പര്‍ഗ്രിസിന്. 2022 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ കേരളത്തില്‍ കാസര്‍ഗോഡ് ഡിവിഷന്‍,കോഴിക്കോട് ഡിവിഷന്‍, വയനാട്ടിലെ ചെതലത്ത് റെയ്ഞ്ച് എന്നിവിടങ്ങളില്‍ നിന്നായി, കടത്താനും വില്‍പ്പന നടത്താനും […]

Kerala

കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. കൂടാതെ,ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഈ വർഷം ജനുവരി മുതൽ ഇതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന […]

Kerala

ഭാര്യയ്‌ക്കൊപ്പം മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

കാസർഗോഡ് കുപ്രസിദ്ധ കുറ്റവാളിയും, ഭാര്യയും ലഹരി മരുന്ന് കടത്തുന്നതിനിടെ പിടിയിൽ. പള്ളം സ്വദേശി ടി.എച്ച് റിയാസ്, ഭാര്യ റഷീദ എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടികൂടി. റിയാസ് വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലധികം കേസുകളിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Kerala

ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ആനക്കള്ളക്കടത്തിന് പിന്നിൽ വൻ മാഫിയയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റ് റിപ്പോർട്ട്. കേസിലെ പ്രതികൾക്ക് ആനക്കൊമ്പ് കടത്തിലും പങ്കുണ്ട്. അന്വേഷണം നിർത്തിവെച്ച ഉത്തരവ് പിൻവലിക്കണമെന്നും, ഇല്ലെങ്കിൽ പ്രതികൾക്ക് സഹായകമാകുമെന്നും വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ആനക്കളളക്കടത്തിലെ അന്വേഷണം വനം മന്ത്രി ഇടപെട്ട് അട്ടിമറിച്ചതിന്‍റെ വാർത്ത മീഡിയവണ്‍ ആണ് പുറത്ത് കൊണ്ടുവന്നത്. ആനക്കള്ളക്കടത്ത് കേസിൽ അന്വേഷണം നിർത്തിവെയ്ക്കാൻ നിർദേശിച്ച ശേഷം വനം മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ […]