National

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല; സ്‌മൃതി ഇറാനി

കോൺഗ്രസിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്ന് ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് അവർ പറഞ്ഞു. ദ്രൗപദി മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം […]

National

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്

ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക്. മുക്താർ അബ്ബാസ് നഖ്വി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തീരുമാനം. സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയും വഹിക്കും. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇന്നലെയാണ് മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജിവച്ചത്. ഇരുവരുടേയും രാജി സ്വീകരിച്ച രാഷ്ട്രപതി വകുപ്പുകൾ മറ്റ് കേന്ദ്ര മന്ത്രിമാർക്ക് വീതിച്ച് നൽകുകയായിരുന്നു.

India

രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയല്ല: സ്‍മൃതി ഇറാനി

ഹാഥ്റസ് സന്ദര്‍ശനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. ഉത്തർ പ്രദേശിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന്​ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട്​വീണ്ടും സന്ദര്‍ശിക്കാനായി രാഹുലെത്താനിരിക്കെയാണ് സ്‍മൃതിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാഥ്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണ്, നീതിക്ക് വേണ്ടിയുള്ളതല്ലെന്നാണ് സ്‍മൃതി ഇറാനിയുടെ പരാമര്‍ശം. ”കോൺഗ്രസിന്‍റെ തന്ത്രങ്ങളെക്കുറിച്ച്​ ജനങ്ങൾക്ക്​ അറിയാം. അതുകൊണ്ടുതന്നെയാണ്​ 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. […]