മക്ക നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നു. ഇതിന്‍റെ ഭാഗമായി ഗവൺമെന്‍റ് സേവനങ്ങൾ ഇ-നെറ്റ് വർക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികളാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകും. മക്കയേയും പുണ്യസ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് മക്ക പദ്ധതി ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷമാണ് മക്ക ഗവർണ്ണർ പറഞ്ഞത്. അത്യാധുനിക സംവിധാനങ്ങളോടെ മക്കയേയും പുണ്ണ്യസ്ഥലങ്ങളേയും ലോകോത്തര നിലവാരത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് സ്മാര്‍ട്ട് മക്ക പദ്ധതി. ഭാവിയില്‍ പുണ്ണ്യസ്ഥലങ്ങളെ മുഴുവന്‍ ഇ-സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിസിറ്റി പദ്ധതി നേരത്തെ […]