കൊച്ചി: കൊച്ചി മെട്രോ ( Kochi Metro ) പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് ( Pathadipalam ) സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ ( KMRL ) പരിശോധിക്കുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാഴ്ച്ച മുൻപ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് പ്രശ്നം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ പുതിയ പാതയുടെ പരീക്ഷണയോട്ടം വിജയമായിരുന്നു. […]