ലൈഫ് മിഷന്‍ പദ്ധതിക്കായി കോഴ വാങ്ങിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.ശിവശങ്കറിന്റെ ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. ശിവശങ്കര്‍ ഇന്നലെ വേണുഗോപാലിന്റെ മൊഴി അടക്കം തള്ളിയിരുന്നു. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം സ്വപ്‌ന സുരേഷിന് ബാങ്ക് ലോക്കറിനായി ശുപാര്‍ശ ചെയ്തത് താനാണെന്ന് വേണുഗോപാല്‍ സമ്മതിച്ചിരുന്നു. പക്ഷെ ഇതിനും തെളിവില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവശങ്കര്‍. ഇതോടെയാണ് വേണു ഗോപാലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ […]