കേരളത്തിനെതിരെയുള്ള യോഗി ആദിത്യനാഥിന്റെ പരാമർശം തള്ളി സിപി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എല്ലാ സൂചികകളിലും ഒന്നാമതാണ്. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗി ആദിത്യനാഥിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണം. യുപി കേരളമോ ബംഗാളോ കശ്മീരോ ആയി മാറരുത്’ എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. കേരളത്തിനെതിരായ തൻ്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗാളിലും കേരളത്തിലും ഉള്ളത് പോലെ രാഷ്ട്രീയ കൊലപാതകങ്ങൾ യുപിയിൽ സംഭവിക്കുന്നില്ല. […]