Kerala

‘പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ല’; സംസ്ഥാനത്തെ പകുതി ഏകാധ്യാപക വിദ്യാലയങ്ങളും പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്തെ പകുതിയോളം ഏകാധ്യപക വിദ്യാലയങ്ങളും പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ആകെയുള്ള 347 വിദ്യാലയങ്ങളില്‍ 116ഉം പൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ആദിവാസികളടക്കമുള്ള 2407 വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഇതോടെ അനിശ്ചിത്വത്തിലായി. ഏറ്റവും അധികം സ്കൂളുകള്‍ പൂട്ടുന്നത് കാസര്‍ഗോഡ് ജില്ലയിലാണ്. 42 എണ്ണം. 35 സ്കൂളുകള്‍ക്ക് മലപ്പുറത്തും താഴ് വീഴും. ത്യശ്ശൂരില്‍ ഒരും സ്കൂളും, എറണാകുളത്ത് രണ്ട് സ്കൂളുകളും മാത്രമാണ് പൂട്ടുന്നത്. ഏകാധ്യാപക വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന് ഗുണകരമല്ലെന്ന് ചൂണ്ടികാട്ടിയാണ് നടപടിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. […]