Kerala

സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന്; കെ റെയില്‍ എംഡി പങ്കെടുക്കില്ല

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതോടെ എം.ഡി അജിത് കുമാര്‍ സംവാദത്തില്‍ നിന്ന് പിന്മാറി. അതേസമയം, കെ റെയില്‍ അധികൃതരുടെ അഭാവത്തില്‍ അവരുടെ വാദങ്ങള്‍ മറ്റൊരാളെ കൊണ്ട് അവതരിപ്പിച്ച് മറുപടി പറയുമെന്ന് ജനകീയ പ്രതിരോധ സമിതി ട്വന്റിഫോറിനോട് പറഞ്ഞു. ഏപ്രില്‍ 28 ന് നടന്ന സില്‍വര്‍ ലൈന്‍ സംവാദം വിജയകരമായ സാഹചര്യത്തില്‍ ഇനി ബദല്‍ സംവാദം വേണ്ടെന്നാണ് സര്‍ക്കാര്‍ […]

Kerala

സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍

സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. നാളെയാണ് ബദല്‍ സംവാദം നിശ്ചയിച്ചിരുന്നത്. ചര്‍ച്ചകള്‍ തുടരും ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും കെ റെയില്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ ബദല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് നേരത്തെ കെ റെയില്‍ എംഡി അറിയിച്ചിരുന്നതാണ്. എന്നാല്‍ അവസാനനിമിഷത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ച് അദ്ദേഹം പിന്മാറുകയായിരുന്നു. ഏപ്രില്‍ 28ന് കെ റെയില്‍ നടത്തിയ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്ന അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയിലും പങ്കെടുക്കുന്നത്. ഏപ്രില്‍ 28 ലെ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയ […]

Kerala

‘ഒരു ജനശതാബ്ദിയോ രാജധാനിയോ മതിയാകില്ല’; കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് ഇനിയും വേഗത വേണമെന്ന് കുഞ്ചെറിയ പി ഐസക്ക്

കേരളത്തിലെ ഗതാഗതവികസനത്തിന് ഉത്തമ പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് കേരളത്തിലെ സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്ക് സില്‍വര്‍ലൈന്‍ സംവാദത്തില്‍. വേഗത്തില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിന് അത്യാവശ്യമാണ്. ഗതാഗത വികസന വിഷയത്തില്‍ കേരളം ഏറെ പിന്നിലാണ്. ഒരു ജനശതാബ്ദിയോ രാജധാനിയോ മാത്രം കൊണ്ട് വികസനം സാധ്യമാക്കാനാകില്ലെന്നും കെ റെയിലിന് അനുകൂലമായി കുഞ്ചെറിയ പി ഐസക്ക് പറഞ്ഞു. കേരളത്തിന്റെ ഗതാഗതരംഗം വികസിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും. എക്‌സ്പ്രസ് ഹൈവേയുടെ അവസ്ഥ ഇനിയും കേരളത്തിലുണ്ടാകരുത്. മികച്ച […]

Kerala

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് കാനം രാജേന്ദ്രന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എക്‌സ്പ്രസ് ഹൈവേ സിപിഐ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ് എന്നാല്‍ അതിവേഗ റെയില്‍പാത എന്ന ബദല്‍ മാര്‍ഗം സിപിഐ മുന്നോട്ട് വച്ചിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെ അണിനിരത്തി സമരത്തെ നേരിടും. പൊലീസ് ഇടപെടല്‍ ഉണ്ടാകണമെന്ന് ആര്‍ക്കും ആഗ്രഹം ഉണ്ടാകില്ല. പക്ഷേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ ഉമ്മ വച്ച ഏത് […]

Kerala

സിൽവർ ലൈൻ സംവാദം; കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരെന്ന് കോടിയേരി

സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും അവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ പറഞ്ഞിരുന്നു. ഇക്കാര്യം ചോദിച്ചപ്പോഴാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് […]

Kerala

സിൽവർ ലൈൻ സംവാദം അനിശ്ചിതത്വത്തിൽ; വിയോജിപ്പുമായി അലോക് വർമ്മ

സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്. ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ […]

Kerala

സിൽവർലൈൻ സംവാദ പരിപാടിയിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല; കെ റെയിൽ എം ഡി

സിൽവർലൈൻ സംവാദ പരിപാടിയിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി അജിത് കുമാർ. സംവാദത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. പരിപാടിയുടെ അന്തിമ രൂപം ആയിട്ടില്ലെന്നും അജിത് കുമാർ പറഞ്ഞു. സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് സാധ്യത പഠനം നടത്തിയ സംഘത്തിന്റെ തലവൻ അലോക് വർമ്മ പറഞ്ഞു. വിമാന ടിക്കറ്റുകളും ഔദ്യോഗിക ക്ഷണക്കത്തുകളും ഇന്ന് അയക്കുമെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ പട്ടിക ഇതുവരെ തയാറാക്കിയിട്ടില്ലെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ […]

Kerala

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ

കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺ​​ഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന […]

Kerala

സിൽവർ ലൈൻ; വിമർശകർക്ക് മറുപടി നൽകാൻ സർക്കാർ വേദി, വിദഗ്ധരുമായി 28ന് ചർച്ച

സിൽവർ ലൈൻ പദ്ധതിയിൽ വിമർശകരെ കേൾക്കാനും മറുപടി നൽകാനും സർക്കാർ വേദി ഒരുങ്ങുന്നു. സിൽവർ ലൈനിൽ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചു. ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. അതേസമയം സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള […]

Kerala

സില്‍വര്‍ലൈന്‍: പ്രതിഷേധങ്ങള്‍ക്കിടെ ഇന്നും കല്ലിടല്‍ തുടരും

സില്‍വര്‍ലൈന്‍ കല്ലിടലിനും ഇതിനെത്തുടര്‍ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള്‍ കടുക്കുന്നതിനിടെ ഇന്നും സര്‍വേ കല്ലിടല്‍ തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര്‍ കല്ലിടല്‍ നടപടികള്‍ ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും തടയാന്‍ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് വീണ്ടും കല്ലിടല്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഇന്നലെ തിരുവനന്തപുരത്തും കണ്ണൂരിലുമാണ് കല്ലിടല്‍ പുനരാരംഭിച്ചിരുന്നത്. രണ്ടിടത്തും കടുത്ത ജനകീയ പ്രതിഷേധങ്ങള്‍ രൂപപ്പെടുകയും കോണ്‍ഗ്രസ് സമരം കടുപ്പിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കണിയാപുരത്ത് പ്രതിഷേധിച്ചകോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് ബൂട്ടിട്ട് ചവുട്ടിയ സംഭവം […]