Kerala

സംഘപരിവാര്‍ ഭീഷണി; സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യ സദസ് റദ്ദാക്കി. സംഘർഷ സാധ്യതയെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകർ അറിയിച്ചു. പരിപാടി തടയണമെന്ന് ബിജെപി ആവശ്യപെട്ടിരുന്നു. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം.കെ.രാഘവന്‍ എംപി, മുനവറലി തങ്ങള്‍, കെ.കെ.രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് […]

National

ഇഡി കേസ്; സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് ലക്നൗ സെഷൻസ് കോടതി പരിഗണിക്കും. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പൻ ജാമ്യം തേടിയത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ സിദ്ദിഖിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സിദ്ദിഖ് കാപ്പന്റെ മോചനം സാധ്യമാകും. നിലവിൽ ഉത്തർപ്രദേശിലെ മധുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പൻ. രണ്ടു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻസെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിം […]

National

കാപ്പന്‍ ജയില്‍ മോചിതനാകില്ല; കുരുക്കായത് ഇ.ഡി കേസ്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു. ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം ലഖ്നൗ കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ജയില്‍ മോചനത്തിനുള്ള സാധ്യത വൈകുന്നത്. ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക […]

Kerala

സിദ്ദീഖ് കാപ്പന്റെ ജാമ്യം; സത്യത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം പുറത്തുവരുമെന്ന് മഅദനി

ഭരണകൂടങ്ങൾ വസ്തുതയില്ലാത്ത കുപ്രചാരണങ്ങൾ നടത്തിയാലും സത്യത്തെ ഇരുമ്പ് മറക്കുള്ളിൽ ദീർഘകാലം ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് സിദ്ദീഖ് കാപ്പന് ജാമ്യം നൽകിയ സുപ്രീം കോടതി വിധിയെന്ന് പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനി പ്രസ്താവനയിൽ പറഞ്ഞു. യുഎപിഎ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലിൽ വെക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വർഷമായ തടവ് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള ക്യാമ്പയിനിൽ പത്രപ്രവർത്തകരും സ്ഥാപനങ്ങളും […]

National

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡൽഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.  സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതി […]

Kerala

സിദ്ദിഖ് കാപ്പന്റെ മോചനം: ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

വിചാരണകൂടാതെ ഒരു വര്‍ഷമായി യുപി ഭരണകൂടം ജയിലിലടച്ചിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി. മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഭാര്യ റൈഹാനത്ത്, മകന്‍ മുസ്സമ്മില്‍ എന്നിവരാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കിയത്. മോചനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കി. മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് മുഖ്യമന്ത്രിയെയും മറ്റു നേതാക്കളേയും സന്ദര്‍ശിച്ചിരുന്നു. ഉച്ചയക്ക് മൂന്നിന് ഈ വിഷയത്തില്‍ റൈഹാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് […]

India

സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് യുപി പൊലീസ്

ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമെന്ന് ഉത്തർപ്രദേശ് പൊലീസ്. യുപി പൊലീസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. സിഎഎ , എൻആർസി സമരം മറയാക്കി ഉത്തർപ്രദേശിൽ വർഗീയ സമരം ഉണ്ടാക്കാൻ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു പി പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടിന്റെ ഭീകരവാദ ഗാങ്ങിന്റെ ഭാഗമാണ്. 2020 സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച രഹസ്യ ക്യാമ്പിൽ സിദ്ദിഖ് […]

India National

“മുസ്‍ലിമായിരിക്കുക, മാധ്യമപ്രവർത്തകനായിരിക്കുക.. ഇന്ത്യയിൽ ഇത് ഡെ‍ഡ്‍ലി കോമ്പിനേഷൻ”

യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരായ നീതി നിഷേധത്തിൽ പ്രതിഷേധവുമായി മുൻ സുപ്രീംകോടതി ജഡ്ജ് മാർക്കണ്ഡേയ കട്ജു. മുസ്‍ലിമായിരിക്കുക, അതോടൊപ്പം മാധ്യമപ്രവർത്തകനായിരിക്കുക എന്നുള്ളത് ഇന്ത്യയിൽ ഇന്ന് അപകടകരമായ കോമ്പനേഷനാണെന്നാണ് കട്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിദ്ദീഖ് കാപ്പൻ വിഷയത്തിൽ എഡിറ്റേഴ്സ് ​ഗിൽഡ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് കട്ജു സിദ്ദീഖ് കാപ്പന് പിന്തുണയുമായി എത്തിയത്. അന്യായമായി തടവിലാക്കപ്പെട്ട സിദ്ദീഖ് കാപ്പന് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്ന് […]

Kerala

‘എന്‍റെ ഇക്കയുടെ കാര്യത്തിൽ അങ്ങ് ഒരു ചെറു വിരൽ പോലും അനക്കിയില്ല, കാരണമെന്താണ്’; മുഖ്യമന്ത്രിയോട് സിദ്ദീഖ് കാപ്പന്‍റെ ഭാര്യയുടെ ചോദ്യം

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് ആക്രണത്തിന് ഇരയായ കന്യാസ്ത്രീകള്‍ക്കു വേണ്ടി മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ വിശദീകരിച്ച ഫേസ്ബുക്ക് കുറിപ്പില്‍ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ എഴുതിയ കമന്‍റ് വൈറല്‍. ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഉത്തര്‍പ്രദേശിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി എന്തുകൊണ്ടാണ് തന്‍റെ ഇക്കയുടെ കാര്യത്തിൽ ഒരു ചെറു […]

Kerala

സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക്

ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ കാണാന്‍ അനുവദിക്കാത്ത മഥുര ജയിലധികൃതരുടെയും കോടതിയുടെയും നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ വിൽസ് മാത്യൂസ്. സകല നടപടിക്രമങ്ങളുടെയും ലംഘനമാണിത്. സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയിൽ ആശങ്കയുണ്ട്. തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുമെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ മീഡിയവണിനോട് പറഞ്ഞു. ഹാഥ്റസ് ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തിയ സിദ്ദിഖ് കാപ്പനെ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേർക്കും […]