എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ വിധി ഇന്ന്. പ്രതി മുഹമ്മദ് അലിയെയാണ് സിബിഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 17 വര്‍ഷത്തിന് ശേഷമാണ് കേസില്‍ സി.ബി.ഐ കോടതി വിധി പറയുന്നത്. ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ഥി ആയിരുന്ന ശ്യാമള്‍ മണ്ഡല്‍ 2005ലാണ് കൊല്ലപ്പെടുന്നത്. പണത്തിനുവേണ്ടി വിദ്യാര്‍ത്ഥിയായ ആന്തമാന്‍ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് മുഹമ്മദ് അലി തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല. ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് […]