ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടി അടച്ചു. ഡാമിന്റെ മൂന്ന് ,നാല് ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 794 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗൺസ്മെൻ്റ് അടക്കം ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് ജലനിരപ്പ് കുറയുകയായിരുന്നു. ഡാമിലേക്ക് നീരൊഴുക്ക് കുറഞ്ഞു. ഇന്നലെ 141.65 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ കേരളത്തിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാലാണ് ജലനിരപ്പ് കുറഞ്ഞത്. ഇടുക്കി അണക്കെട്ടിൽ 2400.22 അടിയാണ് […]
Tag: shutter closed
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന ഷട്ടർ അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്പിൽവേ ഷട്ടർ അടച്ചു. 141 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെയാണ് ഷട്ടർ അടച്ചത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000 ഘനയടിയായി കുറച്ചു. നിലവിൽ അണക്കെട്ടിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2399.08 അടിയാണ് നിലവിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.