പമ്പാ ഡാമിന്റെ ഷട്ടറുകൾ അടച്ചു. പമ്പാ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലേർട്ട് നിരപ്പിലേക്ക് കുറഞ്ഞു. സംഭരണശേഷിയുടെ 74% മാത്രമാണ് നിലവിൽ ജലം ഉള്ളത്. കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകൾ 30സെന്റിമീറ്ററിലേക്ക് താഴ്ത്തി. പരമാവധി 50 ഘനയടി ജലം മാത്രമാണ് പുറത്തേക്ക് ഒഴുകുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ […]