World

ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം ഭീകരാക്രമണം; വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടു

ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പത്ത് പേർക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്. ( 7 killed, several hurt in shooting attack at Jerusalem synagogue ). രാത്രി 8.15ഓടെയാണ് ഭീകരൻ കാറിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. കിഴക്കൻ ജറുസലേമിന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിർത്തത്. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയൻ […]

International

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്

അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. അമേരിക്കയില്‍ വൈറ്റ് ഹൌസിന് പുറത്ത് വെടിവെപ്പ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെടിയേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല. അമേരിക്കയിലെ പ്രാദേശിക സമയം 5.50 […]