Kerala

ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങാന്‍ സാധ്യത; സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം

ആര്‍എസ്പി സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിഭാഗീയത. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഇരുവിഭാഗവും മത്സരം ഉറപ്പിക്കുകയാണ്. സമവായം ഉണ്ടായില്ലെങ്കില്‍ ആര്‍എസ്പി പിളര്‍പ്പിലേക്ക് നീങ്ങുമെന്നും സൂചന പുറത്തുവരുന്നുണ്ട്. ആര്‍എസ്പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സമ്മേളന പ്രതിനിധികളില്‍ പലരും ഉന്നയിക്കുന്നത്. നേതൃത്വത്തിന് വാര്‍ധക്യമാണെന്നും സെക്രട്ടറി സ്ഥാനത്തുനിന്ന് എ എ അസീസ് ഒഴിയണമെന്നുമാണ് യുവാക്കളുടെ ആവശ്യം. മൂന്ന് പ്രാവശ്യം സെക്രട്ടറി സ്ഥാനത്തിരിക്കുകയും 80 വയസ് കഴിയുകയും ചെയ്ത അസീസ് മാറി പകരം […]

Entertainment

ഷിബു ബേബി ജോണിന്റെ സിനിമയില്‍ നായകനായി മോഹന്‍ലാല്‍

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്; ‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന […]

Entertainment

‘ലാലിനെ പരിചയപ്പെട്ടത് 35 വർഷങ്ങൾക്ക് മുമ്പ്, അഭിമാനമാണ് ഈ സൗഹൃദം’; ജന്മദിനാശംസകൾ നേർന്ന് ഷിബു ബേബി ജോൺ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ. തനിക്ക് സഹോദരതുല്ല്യനാണ് മോഹൻ ലാലെന്നും ലോകം ആരാധിക്കുന്ന നടനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണെന്നും ഷിബു ബേബി ജോൺ ഫെയ്സ് ബുക്കിൽ കുറിച്ചു. മോഹൻലാലുമൊത്തുള്ള ഒരു ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ”35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എൻ്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ […]

Kerala

‘മദ്യം ഒഴുക്കി ജനവിധി അട്ടിമറിക്കുന്നു’: ചവറയിലെ എല്‍ഡിഎഫ്

ചവറയിലെ എല്‍ഡിഎഫ് സ്ഥാനാർഥി വോട്ടർമാർക്ക് മദ്യം വിതരണം ചെയ്യുന്നുവെന്ന് പരാതി. എൽഡിഎഫ് സ്ഥാനാർഥി സുജിത് വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോണാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. ദൃശ്യങ്ങൾ സഹിതമാണ് ഷിബു ബേബി ജോൺ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. സംഭവത്തെ കുറിച്ച് ഷിബു ബേബി ജോണ്‍ പറയുന്നതിങ്ങനെ “മദ്യവും പണവും ഒഴുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ചവറയിൽ ജനവിധി അട്ടിമറിക്കാൻ നോക്കുകയാണെന്ന് അഞ്ച് വർഷം മുൻപേ യുഡിഎഫ് പറഞ്ഞതാണ്‌. ഇന്നത് തെളിവുകൾ സഹിതം പുറത്തു വന്നിരിക്കുന്നു. […]